ധീരജിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കിയത് കോണ്‍ഗ്രസിന്റെ തെരുവു ഗുണ്ട ; നിഖില്‍ പൈലി മുന്‍പും ക്രിമിനല്‍ കേസുകളിലെ പ്രതി..... ധീരജിന്റെ കൊലപാതകത്തില്‍ വിറങ്ങലിച്ച് കേരളം

ഇടുക്കി എന്‍ജിനീയറിങ് കോളെജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ
പഠിച്ച് എന്‍ജീനിയറാവുക എന്ന സ്വപ്നവുമായെത്തിയ ധീരജിനെ ഒറ്റക്കുത്തിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി കുത്തി വീഴ്ത്തിയത്.
വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റായ നിഖിലിനെതിരെ സൈബര്‍ കുറ്റകൃത്യങ്ങളും ഗുണ്ടാ ആക്രമണങ്ങളും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മണിയാറന്‍കുടിയിലാണ് നിഖില്‍ താമസിക്കുന്നത്. ഇവിടെ അടിക്കടി നിരന്തര സംഘര്‍ഷങ്ങളുള്ള പ്രദേശമാണ്. നാട്ടിലുണ്ടാകുന്ന സാമൂഹ്യവിരുദ്ധ പ്രശ്‌നങ്ങളുടെ ഒരു ഭാഗത്ത് ഇയാള്‍ ഉണ്ടാകും. മാത്രമല്ല പരസ്പരം ആക്രമണത്തിന് ക്ഷണിച്ചും ഏറ്റുമുട്ടലിന് സമയം കുറിച്ചും വെല്ലുവിളിച്ചും പ്രകോപനപരമായ പോസ്റ്റുകളുമൊക്കെ ഇയാള്‍ പലപ്പോഴായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമായിരുന്നു.
കോണ്‍ഗ്രസ് നേതാക്കളുടെ പ്രിയങ്കരന്‍ കൂടിയായിരുന്നു നിഖില്‍ പൈലി. പല പ്രമുഖ നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോകളും ഇയാള്‍ പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. സൈ്വര ജീവിതം തകര്‍ക്കുന്ന ഇയാളെ കോണ്‍ഗ്രസ് നേതൃത്വവും ഒരു കോണ്‍ഗ്രസ് എംപിയും ക്രിമിനല്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ടെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്നെ രഹസ്യ സംസാരമുണ്ട്. മാത്രമല്ല എന്‍ജിനീയറിങ് കോളജില്‍ ഒരാഴ്ചയായി ഇയാള്‍ നിത്യ സന്ദര്‍ശകനുമായിരുന്നു. ഇത് കൊലപാതകം ആസൂത്രിതമാണെന്നതിന്റെ തെളിവാണ്. തിങ്കളാഴ്ച ഉച്ചയോടെ പോളിങ് കഴിഞ്ഞ് വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടു മുന്‍പാണ് ആക്രമണം നടന്നത്.
അതേസമയം ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ നിഖില്‍ പൈലിയുടെയും ജെറിന്‍ ജോജോയുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് താനാണെന്ന് നിഖില്‍ പൈലി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ ജെറിന്‍ ജോജോയുടെ പങ്ക് തെളിഞ്ഞിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ജെറിനെ പൊലീസ് പിടികൂടിയത്. നിഖിലിനെയും ജെറിനെയും കൂടാതെ നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് പേരും എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ ആണ്. എല്ലാവരും കെഎസ്.യു പ്രവര്‍ത്തകരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ധീരജിന്റെ മൃതദേഹം ഇപ്പോള്‍ ഇടുക്കി മെഡിക്കല്‍ കോളേജിലാണ് ഉള്ളത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും. തുടര്‍ന്ന് വിലാപ യാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും.
"
https://www.facebook.com/Malayalivartha



























