ഐസിസിയുടെ ഡിസംബറിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേലിന്...

ഐസിസിയുടെ ഡിസംബറിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേലിന്. മിച്ചല്‍ സ്റ്റാര്‍ക്ക്, ഇന്ത്യയുടെ മായങ്ക് അഗര്‍വാള്‍ എന്നിവരെ മറികടന്നാണ് അജാസ് പുരസ്‌കാര നേട്ടത്തില്‍ എത്തിയത്.
ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കിവീസ് താര മാണ് അജാസ്. 2021 ജനുവരി തൊട്ടാണ് ഒരോ മാസത്തിലേയും മികച്ച താരത്തിനുള്ള പുരസ്‌കാരങ്ങള്‍ നല്‍കാന്‍ ആരംഭിച്ചത്. ഇടംകൈയ്യര്‍ സ്പിന്നറായ അജാസ് ഡിസംബറില്‍ 16.07 ബൗളിംഗ് ശരാശരിയില്‍ 14 വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഒരിന്നിംഗ്‌സില്‍ പത്തുവിക്കറ്റ് വീഴ്ത്തിയ തിന്റെ ബലത്തിലാണ് അജാസ് പുരസ്‌കാരം സ്വന്തമാക്കിയത്.
ടെസ്റ്റിന്റെ ഒരിന്നിംഗ്‌സില്‍ പത്തുവിക്കറ്റെടുത്ത മൂന്നാമത്തെ മാത്രം താരമാണ് അജാസ്. ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയവരാണ് ഇന്ത്യയുടെ അനില്‍ കുംബ്ലെയും ഇംഗ്ലണ്ടിന്റെ ജിം ലേക്കറും.
"
https://www.facebook.com/Malayalivartha



























