'21 വയസ്സുകാരന്റെ സ്വപ്നങ്ങളിലേക്ക് കഠാര കുത്തിയിറക്കിയവർക്ക് ഒരു കാലവും ഈ നാട് മാപ്പ് നൽകില്ല. കൊലപാതകികളെക്കാൾ ഭീകരമാണ് ഈ അരുംകൊലയെ നിസാരവത്കരിക്കുന്നവരുടെ മനസ്സ് എന്നുകൂടി ഈ ഘട്ടത്തിൽ പറയുകയാണ്...' ധീരജിന്റെ കൊലപാതകം അത്യന്തം നിഷ്ഠൂരവും വേദനാജനകവുമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കഴിഞ്ഞ ദിവസം നടന്ന ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകം അത്യന്തം നിഷ്ഠൂരവും വേദനാജനകവുമാണെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 21 വയസുകാരന്റെ സ്വപ്നങ്ങളിലേക്ക് കഠാര കുത്തിയിറക്കിയവര്‍ക്ക് ഒരു കാലവും ഈ നാട് മാപ്പ് നല്‍കില്ല. കൊലപാതകികളെക്കാള്‍ ഭീകരമാണ് ഈ അരുംകൊലയെ നിസാരവത്കരിക്കുന്നവരുടെ മനസ്സ് എന്ന് കുറിക്കുകയാണ് മന്ത്രി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇടുക്കി പൈനാവ് ഗവണ്മെൻ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിൻ്റെ കൊലപാതകം അത്യന്തം നിഷ്ഠൂരവും വേദനാജനകവുമാണ്. 21 വയസ്സുകാരന്റെ സ്വപ്നങ്ങളിലേക്ക് കഠാര കുത്തിയിറക്കിയവർക്ക് ഒരു കാലവും ഈ നാട് മാപ്പ് നൽകില്ല. കൊലപാതകികളെക്കാൾ ഭീകരമാണ് ഈ അരുംകൊലയെ നിസാരവത്കരിക്കുന്നവരുടെ മനസ്സ് എന്നുകൂടി ഈ ഘട്ടത്തിൽ പറയുകയാണ്.
ക്യാംപസുകളിൽ ആയുധങ്ങളുമായെത്തി സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ വിദ്യാർഥി സമൂഹം തിരിച്ചറിയുകതന്നെ ചെയ്യും. സഖാവിൻ്റെ മരണത്തിൽ മാതാപിതാക്കളുടെയും സഹപാഠികളുടെയും മുഴുവൻ സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
അതേസമയം, ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയതില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. ധീരജിന്റെ കൊലപാതകത്തില്‍ നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. എല്ലാവരും കെ.എസ്.യു പ്രവര്‍ത്തകരായ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരുന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
അക്രമത്തില്‍ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നിഖില്‍ പൈലി നേരത്തെ പൊലീസ് പിടിയിലായിരുന്നു. ബസില്‍ യാത്ര ചെയ്യവെയാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. ധീരജിനെ കുത്തിയത് നിഖില്‍ പൈലിയാണെന്ന് സംശയിക്കുന്നതായി നേരത്തെ തന്നെ പൊലീസ് പറഞ്ഞിരുന്നു.
അതോടൊപ്പം തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു. നിഖില്‍ പൈലി രണ്ട് മാസം മുമ്പ് നടന്ന അക്രമത്തിലും ഉള്‍പ്പെട്ടിരുന്നുവെന്ന് എസ്.എഫ്.ഐ നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha



























