ഭാര്യയെ നാവികസേനയിലെ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറി ഭര്‍ത്താവ്! വിസമ്മതിച്ചതിന് പൂട്ടിയിട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് യുവതി; കൊച്ചിയിലും രഹസ്യമായി സ്വാപ്പിംഗ്! നടക്കുന്നത് ടൂറിസം കേന്ദ്രങ്ങളില്‍: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പങ്കാളികളെ പങ്കുവയ്ക്കല്‍ കൊച്ചിയിലും ഉണ്ടെന്ന് കണ്ടെത്തല്‍. ആദ്യം വീട്ടിലെത്തി കുടുംബാംഗങ്ങളെയടക്കം പരിചയപ്പെടും. ചുറ്റുപാടുകളെല്ലാം മനസിലാക്കി കുടുംബ സുഹൃത്തുക്കളെപ്പോലെ സന്ദര്‍ശനം പതിവാക്കുന്നതാണ് രണ്ടാമത്തെ ഘട്ടം.
സാമൂഹ്യമാധ്യമം വഴി താല്‍പര്യം അറിയിച്ച ആളുടേത് യഥാര്‍ഥ ഭാര്യയാണോയെന്ന് ഇപ്രകാരം ഉറപ്പുവരുത്തി, തട്ടിപ്പില്ലെന്ന് ബോധ്യപ്പെട്ടാല്‍ മുന്‍ധാരണ പ്രകാരം പങ്കാളികളെ കൈമാറും. കൊച്ചി നഗരത്തില്‍ അതീവ രഹസ്യമായി നടക്കുന്ന വൈഫ് സ്വാപ്പിംഗ് (പങ്കാളികളെ പങ്കുവയ്ക്കല്‍) ഈ വിധമാണ്.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ പരിശോധന നടത്തിയെങ്കിലും സ്വാപ്പിംഗ് സംഘത്തെ പിടികൂടാനായില്ല.
സമൂഹത്തില്‍ ഉന്നതരടക്കം നിരവധി പേര്‍ സംഘത്തിലുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ അതീവ രഹസ്യമായാണ് ഇത്തരം ഇടപാടുകള്‍. എറണാകുളത്തും ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് കോട്ടയം കറുകച്ചാലിലെ സ്വാപ്പിംഗ് കേസ് പ്രതികളുടെ മൊഴി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചി സിറ്റി പൊലീസ് സമാനമായൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
27 വയസുള്ള ഉത്തരേന്ത്യന്‍ സ്വദേശിനി നാവികസേന ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെതിരെയാണ് പരാതി നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ച തന്നെ ഭര്‍ത്താവ് പൂട്ടിയിട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഭാര്യമാരെ കൈമാറ്റം ചെയ്യുന്നത് സേനയില്‍ പതിവാണെന്നും ആരോപിച്ചിരുന്നു.
എന്നാല്‍ താന്‍ സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലെ അംഗമല്ലെന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവ് ഉപേക്ഷിക്കുമെന്ന് ഭയന്ന് യുവതി വ്യാജപരാതി നല്‍കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. 2019ല്‍ കായംകുളത്ത് നാലു പേര്‍ സ്വാപ്പിംഗ് കേസില്‍ പിടിയിലായിരുന്നു. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി ഭാര്യ നല്‍കിയ പരാതിയാണ് സംഘം കുടുങ്ങിയത്.
ഷെയര്‍ചാറ്റ് ആപ്പ് വഴിയായിരുന്നു ഇടപാട്. മറ്റൊരാളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്‌കൂട്ടറില്‍ നിന്ന് ചാടിയിറങ്ങിയ ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ തുറന്നു പറയുകയായിരുന്നു. പണം നല്‍കി സംഘത്തില്‍ ചേരാന്‍ ഇവര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍, കറുകച്ചാല്‍ സംഘം പണം കൈപ്പറ്റിയിരുന്നു.
ഭര്‍ത്താവിന്റെ നിരന്തരശല്യം സഹിക്ക വയ്യാതെയാണ് പങ്കാളികളെ കൈമാറുന്ന ഗ്രൂപ്പിനെതിരെ പരാതിയുമായി യുവതി രംഗത്തെത്തിയത്.തുടര്‍ന്ന് കൗണ്‍സലിങ് അടക്കം കഴിഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയത്.
തന്റെ മാനസികാവസ്ഥ മാറിയെന്നും ഭര്‍ത്താവ് പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും ഉപദ്രവം തുടരുകയായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട് . സംസ്ഥാന വ്യാപകമായി കപ്പിള്‍സ് സ്വാപ്പിംഗ് ഗ്രൂപ്പുകളിലെ അംഗങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
"
https://www.facebook.com/Malayalivartha