ലഹരിയിൽ കിറുങ്ങി കിര്‍മാണി മനോജ്...!!! ലഹരി പാര്‍ട്ടിക്കിടെ റിസോര്‍ട്ട് വളഞ്ഞ് വലയിലാക്കി പോലീസ്, റിസോർട്ടിൽ ബുക്ക് ചെയ്തത് പതിനാറ് റൂമുകൾ, പരിശോധനക്കായി ഡോഗ് സ്ക്വാർഡും, ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷികാഘോഷം ഇനി സ്വാഹ

വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടിൽ പോലീസ് വീണ്ടും പോലീസ് പരിശോധന. ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ടി.പി. വധക്കേസില്‍ പരോള്‍ ലഭിച്ച് പുറത്തിറങ്ങിയ രണ്ടാം പ്രതി കിര്‍മാണി മനോജ് ഉൾപ്പെടെ 16 പേരെ പോലീസ് പിടികൂടിയ റിസോര്‍ട്ടിൽ വീണ്ടും പരിശോധന.പതിനാറ് റൂമുകൾ റിസോർട്ടിൽ ബുക്ക് ചെയ്തതായാണ് വിവരം.
സ്വകാര്യ റിസോര്‍ട്ടിൽ റൂം ബുക്ക് ചെയ്തത് മുഹ്‌സിനാണ്.പരിശോധനയ്ക്കായി ഡോഗ് സ്ക്വാർഡ് ഉൾപ്പെടെ സ്ഥലത്തെത്തി.വയനാട് പടിഞ്ഞാറത്തറയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ലഹരി പാര്‍ട്ടി നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്. എംഡിഎംഎ, കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് റിസോര്‍ട്ടില്‍ ഷാഡോ പോലീസിനെ വിന്യസിച്ചിരുന്നു.
കിര്‍മാണി മനോജ് ഉൾപ്പെടെ കമ്പളക്കാട് മുഹ്‌സിന്‍ തുടങ്ങിയവരടങ്ങുന്ന 16 അംഗ സംഘത്തെയാണ് പിടികൂടിയത്.ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാനേതാവാണ് മുഹ്‌സിന്‍. ഇയാൾ രണ്ട് വർഷം മുമ്പ് കരിപ്പൂർ വഴി സ്വർണം തട്ടിയെടുത്തിരുന്നു.കൂടാതെ വയനാട്ടിൽ 3 കേസുകളും ഇയാൾക്കെതിരെയുണ്ട്. ഇവരില്‍ നിന്ന് മാരകമയക്കുമരുന്നുകളും, വിദേശ മദ്യവുമാണ് പിടിച്ചെടുക്കുകയുണ്ടായി.എംഡിഎംഎ, കഞ്ചാവ് ഉള്‍പ്പടെയുള്ള മയക്കുമരുന്ന് കണ്ടെത്തി.
കമ്പളക്കാട് മുഹ്സിന്‍ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തിനിടയില്‍ നിന്നാണ് റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടന്നത്. വിവാഹ വാര്‍ഷിക ആഘോഷത്തിന് വിവിധ ജില്ലകളിലെ ഗുണ്ടകളെ ക്ഷണിച്ചിരുന്നു. ചിലര്‍ പൊലീസ് പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ടതായും സൂചനയുണ്ട്.
വയനാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലേക്കു മാറ്റി. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആര്‍.എസ്.എസ്. പ്രവര്‍ത്തകനും അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും മനോജ് പ്രതിയാണ്.
അതേസമയം വിയ്യൂര്‍ സെൻട്രൽ ജയിലില്‍ ജീവപര്യന്ത്യം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിനിറങ്ങിയ കിര്‍മാണി മനോജ് വിവാഹിതനമായതും വലിയവാർത്തയായിരുന്നു. പതിനൊന്ന് ദിവസത്തെ പരോളിനിറങ്ങിയാണ് കുടുംബജീവത്തിന് തുടക്കം കുറിച്ചത്. മതചാര ചടങ്ങുകളോടെയായിരുന്നു വിവാഹം.
മാഹി പന്തക്കല്‍ സ്വദേശിയാണ് കിര്‍മാണി മനോജ്. ടി.പി.കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയും പരോളിലിറങ്ങി കല്യാണം കഴിച്ചിരുന്നു. എ.എന്‍.ഷംസീര്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ ഈ ചടങ്ങില്‍ പങ്കെടുത്തത് വിവാദമാവുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























