എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു... ഇടുക്കിയിലെ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ മഹാരാജാസിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി

എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു. ഇടുക്കിയിലെ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ മഹാരാജാസിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
രണ്ടാഴ്ചത്തേക്ക് കോളജും ഹോസ്റ്റലും അടച്ചിടാന്‍ കൗണ്‍സിലാണ് തീരുമാനമെടുത്തത്. ക്യാംപസിലുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും കൗണ്‍സിലില്‍ തീരുമാനമായി.
അതേസമയം ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന് കൊലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. എസ്എഫ്‌ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ എട്ടോളം വിദ്യാര്‍ത്ഥികളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കാമ്പസില്‍ പ്രകടനം നടത്തുന്നതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രകടനത്തിനിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകരും കെ.എസ്.യു. പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സംഘം കാമ്പസിലെത്തി. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളേജിലും സമീപത്തെ ലോ കോളേജിലും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























