Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് മാനദണ്ഡങ്ങള്‍ തീരുമാനിച്ചത് എ.കെ.ജി സെന്ററിലോ? മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്ത യോഗത്തിലെ പല നിര്‍ദ്ദേശങ്ങളും തയ്യാറാക്കിയത് എ.കെ.ജി.സെന്ററിലാണെന്ന് റിപ്പോര്‍ട്ട്

22 JANUARY 2022 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

കോവിഡ് മാനദണ്ഡങ്ങള്‍ തീരുമാനിച്ചത് എ.കെ.ജി സെന്ററിലോ? മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്ത യോഗത്തിലെ പല നിര്‍ദ്ദേശങ്ങളും തയ്യാറാക്കിയത് എ.കെ.ജി.സെന്ററിലാണെന്നാണ് റിപ്പോര്‍ട്ട്.


കോളേജുകളും സ്‌കൂളുകളും പൂര്‍ണമായി അടയ്ക്കാനാണ് ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനിച്ചിരുന്നത്. സ്‌കൂളുകളും കോളേജുകളും അടയ്ക്കാന്‍ കാരണം അവ ക്ലസ്റ്ററുകളുമായി മാറിയതുകൊണ്ടാണ്. കുട്ടികള്‍ക്ക് രോഗം ഗുരുതരമാകില്ലെന്ന് പറയുന്നുണ്ടെങ്കിലും നിരവധി വിദ്യാര്‍ത്ഥികള്‍ രോഗബാധിതരാണ്. മാളുകളും മറ്റും അടയ്ക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. തീയേറ്ററുകളും മറ്റും അടയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ചീഫ് സെക്രട്ടറിയാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്.

 



മുഖ്യമന്ത്രി ഓണ്‍ലൈനില്‍ യോഗത്തിന് എത്തും മുമ്പ് ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംസാരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് കോടിയേരിയുമായി സംസാരിച്ചത്. തുടര്‍ന്ന് മാനദണ്ഡങ്ങള്‍ പൂര്‍ണമായി മാറ്റിയെന്നാണ് വിവരം.

സ്‌കൂളുകളും കോളേജുകളും പൂര്‍ണമായി അടയ്ക്കുമെന്നാണ് ആദ്യം ചാനലുകളില്‍ വന്ന വാര്‍ത്ത. യോഗത്തില്‍ നിന്നു തന്നെയാണ് ചാനലുകള്‍ക്ക് ഇത് ചോര്‍ന്നു കിട്ടിയത്.

 



ഇതില്‍ അര മണിക്കൂറിനുള്ളില്‍ മാറ്റമുണ്ടായി. സ്‌കൂളും കോളേജും അടച്ചിട്ട് സി പി എം സമ്മേളനം നടത്തുന്നത് ഭംഗിയാവില്ലെന്ന ചിന്തയില്‍ എ കെ ജി സെന്ററിലാണ് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കപെട്ടത്.

പാര്‍ട്ടി സമ്മേളനം ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ലോക് ഡൗണ്‍ കര്‍ശനമാക്കുമായിരുന്നു. ഇക്കാര്യം ജനങ്ങള്‍ക്ക് മാത്രമല്ല ഹൈക്കോടതിക്കും മനസിലായതു കൊണ്ടാണ് കര്‍ശനമായ ഇടപെടല്‍ ഉണ്ടായത്. കാസര്‍കോട്, തൃശൂര്‍ പമ്മേളനങ്ങള്‍ പൊളിഞ്ഞതും അങ്ങനെയാണ്.



സമ്മേളനങ്ങള്‍ നടത്താനായി രണ്ട് ജില്ലകളെ കാറ്റഗറി എ, ബി, സി എന്നിവയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. ടിപിആര്‍ അനുസരിച്ച് തൃശ്ശൂരിലും കാസര്‍കോടും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയാണ് വേണ്ടത്. എന്നാല്‍ സമ്മേളനം നടത്താനായി ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്താതെ ഈ ജില്ലകളെ മാറ്റി നിര്‍ത്തുകയാണ് സിപിഎം ചെയ്യുന്നത്. ആരോഗ്യവകുപ്പിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ആരോഗ്യ, ദുരന്തനിവാരണ വകുപ്പുകള്‍ നിശ്ചലമായി മാറിക്കഴിഞ്ഞു .

ടിപിആര്‍ ഇത്രത്തോളം ഉയര്‍ന്നിട്ടും 300 മുതല്‍ 500 പ്രതിനിധികളെവെച്ച് പാര്‍ട്ടി സമ്മേളനം നടത്തുന്നത് രോഗം കൂടുതല്‍ വ്യാപിക്കുന്നതിന് മാത്രമേ കാരണമാവുകയുള്ളൂവെന്ന വിവരം സി പി എം അനുഭാവികളായ ഉദ്യോഗസ്ഥര്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നു.എന്നാല്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് മുടക്കം വരുത്താന്‍ തങ്ങള്‍ തയ്യാറല്ലെന്ന ക്യത്യമായ വിവരമാണ് നേതാക്കള്‍ നല്‍കിയത്. അതോടെ ഉദ്യോഗസ്ഥര്‍ തീരുമാനങ്ങള്‍ എടുക്കാതായി.



തിരുവനന്തപുരത്ത് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രിക്കും എംഎല്‍എയ്ക്കും നൂറ് കണക്കിന് നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടും ക്വാറന്റീനില്‍ പോകാതെ രോഗവാഹകരായി മാറുന്നതില്‍ ഉദ്യോഗസ്ഥ തലത്തിലുള്ള സി പി എമ്മുകാര്‍ക്ക് അമര്‍ഷമുണ്ട്.

പാര്‍ട്ടിക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങള്‍ മാറ്റുന്നത് ഇന്ത്യയില്‍ കേരളത്തിലല്ലാതെ മറ്റൊരിടത്തും നടക്കില്ല. സിപിഎം അനാവശ്യ വാശി കാണിക്കുകയാണ്. എന്ത് കോവിഡ് വന്നാലും പാര്‍ട്ടി സമ്മേളനം നടത്തും എന്ന വാശിയാണ് ഇപ്പോള്‍ കാണുന്നത്. യഥാര്‍ ത്ഥത്തില്‍ ഹൈക്കോടതി ഉത്തരവില്‍ ഉദ്യോഗസ്ഥ നേത്യത്വം തീര്‍ത്തും തൃപ്തരാണ്.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (4 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (19 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (36 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

Malayali Vartha Recommends