Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗൂഢാലോചന കുറ്റം ചുമത്തണമെങ്കിൽ ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ പോര.. ഏതെങ്കിലും ശ്രമം കുറ്റം ചുമത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് വേണമെന്ന് കോടതി... കൊല്ലുമെന്ന് വാക്കാൽ വെറുതെ ദിലീപ് പറഞ്ഞതല്ല, അതിലേക്ക് നയിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ട് എന്നും സർക്കാർ കോടതിയിൽ

22 JANUARY 2022 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. ഗൂഢാലോചന കുറ്റം ചുമത്തണമെങ്കിൽ ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ പോരെന്നും, ഏതെങ്കിലും ശ്രമം കുറ്റം ചുമത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് വേണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിച്ചത്. എന്നാൽ കൊല്ലുമെന്ന് വാക്കാൽ വെറുതെ ദിലീപ് പറഞ്ഞതല്ല, അതിലേക്ക് നയിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ട് എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ആലുവയിലെ 'പത്മസരോവരം' എന്ന വീട്ടിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ ഐപിഎസ്, ഡിവൈഎസ്പി സോജൻ, ആലുവ റൂറൽ എസ്പി എ വി ജോർജ്, ബൈജു പൗലോസ് എന്നിവരെ കൊല്ലുമെന്നും കൈ വെട്ടുമെന്നും ദിലീപ് പറയുന്നത് കേട്ടുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിൽ കൂടുതൽ അന്വേഷണം തുടങ്ങിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തി, കൊലപ്പെടുത്താൻ ശ്രമം നടത്തി എന്നീ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ദിലീപിനെതിരെ കൂടുതൽ കേസുകൾ ചുമത്തുകയും ചെയ്തു.

ഇന്നലെ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നതാണ്. എന്നാൽ കൂടുതൽ സമയമെടുത്ത് വാദം കേൾക്കേണ്ട കേസായതിനാൽ ഇതിന് പ്രത്യേക സിറ്റിംഗ് അനുവദിക്കുന്നതായി ജസ്റ്റിസ് ഗോപിനാഥ് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെ പത്തേകാലിനാണ് കേസിൽ പ്രത്യേക സിറ്റിംഗ് തുടങ്ങിയത്.

നിർണായകമായ വാദങ്ങളാണ് ഇന്ന് ഹൈക്കോടതിയിൽ നടക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധിയുണ്ടാവുകയും ദിലീപിന്‍റെ മുൻകൂർ ജാമ്യം തള്ളുകയും ചെയ്താൽ അറസ്റ്റുൾപ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാനിരിക്കുകയാണ് ക്രൈംബ്രാഞ്ച്. നിർണായകമായ തെളിവുകൾ ഗൂഢാലോചന ഉൾപ്പടെ ഉള്ള കുറ്റങ്ങൾക്ക് ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് സൂചന. 'പത്മസരോവരം' എന്ന ദിലീപിന്‍റെ വീട്ടിലും, സഹോദരൻ അനൂപിന്‍റെ വീട്ടിലും, ചിറ്റൂർ റോഡിലുള്ള 'ഗ്രാൻഡ് പ്രൊഡക്ഷൻസ്' എന്ന ദിലീപിന്‍റെയും അനൂപിന്‍റെയും നിർമാണക്കമ്പനിയിലും അടക്കം നടത്തിയ റെയ്‍ഡുകളിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (7 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (22 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (39 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (4 hours ago)

Malayali Vartha Recommends