ഫോണുകള്‍ ഒളിപ്പിച്ച് അതിബുദ്ധി കാട്ടി, ഹാജരാക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം, കൊടുക്കില്ലെന്ന പിടിവാശിയിൽ ദിലീപ്...ഇടിവെട്ട് നീക്കവുമായി ക്രൈംബ്രാഞ്ച്, പണി ഇരന്നു വാങ്ങാൻ ജനപ്രീയൻ...!!!

ദിലീപ് അടക്കം പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത് കഴിഞ്ഞ ദിവസം വൈകിട്ടോട് കൂടിയാണ്. അതിനിടെ ഫോണുകള്‍ ഒളിപ്പിച്ച് അതിബുദ്ധി കാട്ടിയ ദിലീപും കൂട്ടുപ്രതികളോടും ഇന്ന് ഉച്ചയോടെ പഴയ ഫോണ്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം നോട്ടീസ് നൽകുകയുണ്ടായി
ഇല്ലെങ്കില്‍ നാളെ ഹൈക്കോടതിയെ അറിയിക്കും എന്നായിരുന്നു മുന്നറിയിപ്പ്.എന്നാൽ മൊബൈല്‍ ഫോണുകള്‍ ദിലീപ് അന്വേഷണ സംഘത്തിന് കൈമാറാൻ സാധ്യയില്ലെന്നാണ് ദിലീപുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിക്കുന്ന വിവരം.
ഫോണുകള്‍ ഹാജരാക്കാനാകില്ലെന്ന് ദിലീപ് അന്വേഷണ സംഘത്തെ അറിയിക്കും. ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് നല്‍കാന്‍ അഭിഭാഷകനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും ഡിജിറ്റില്‍ പകര്‍പ്പുകളെടുത്ത ശേഷം ഫോണുകള്‍ നല്‍കാമെന്നുമാണ് ദിലീപുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത് .
അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയേക്കുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപ് തയ്യാറാവാത്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ദിലീപിനെതിരെ തെളിവുകള്‍ കെട്ടിച്ചമയ്‌ക്കുകയാണെന്ന് ആരോപണമുണ്ട് . ഈ സാഹചര്യത്തില്‍ കൂടിയാണ് ദിലീപിന്റെ ഈ നീക്കം .ദിലീപും, സഹോദരന്‍ അനൂപും, സഹോദരി ഭര്‍ത്താവ് സൂരജും ഉപയോഗിച്ചിരുന്ന അഞ്ച് ഫോണുകള്‍ ഇന്ന് ഹാജരാക്കാനായിരുന്നു ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നൽകിയിരുന്നത്.
കേസില്‍, ദിലീപ് അടക്കമുള്ള പ്രതികള്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണുകള്‍ ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് മുന്‍പ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഫോണുകള്‍ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപ്, സഹോദരന്‍ അനൂപ്, അപ്പു എന്നിവര്‍ക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. പ്രതികള്‍ അവര്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ മാറ്റി പുതിയ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസ് റജിസ്റ്റര്‍ ചെയ്ത അന്ന് മാറ്റിയ 4 ഫോണുകളും ഹാജരാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി മോഹനചന്ദ്രന്‍ പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത അന്നു തന്നെ 4 പേരും ഒരുമിച്ചു ഫോണ്‍ മാറ്റിയത് എന്തിനെന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ മറുപടി പറയാന്‍ കഴിഞ്ഞില്ല. അഭിഭാഷകന്റെ ഉപദേശപ്രകാരമാണു ഫോണ്‍ മാറ്റിയതെന്നു പ്രതികളിലൊരാള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും വിവരമുണ്ട്.
വീട്ടില്‍ പരിശോധന നടത്തിയ ഘട്ടത്തില്‍ പുതിയ ഫോണുകളാണ് എല്ലാവരും അന്വേഷണ സംഘത്തിനു കൈമാറിയത്. പ്രതികളുടെ ടെലിഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഫോണ്‍ മാറ്റിയ വിവരം അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടത്.കേസ് റജിസ്റ്റര്‍ ചെയ്തതിനു തൊട്ടുപിന്നാലെ 6 പുതിയ ഫോണുകള്‍ പ്രതികള്‍ വാങ്ങിയതായാണ് ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരം.
ഡിസംബര്‍ ഒമ്ബതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ, പ്രതികള്‍ ഉപയോഗിച്ചിരുന്ന അഞ്ച് ഫോണുകള്‍ മാറ്റുകയും പുതിയ ഫോണുകളില്‍ സിംകാര്‍ഡ് ഇട്ടെന്നുമാണ് അന്വേഷണ സംഘം പറയുന്നത് . ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ അന്വേഷണ സംഘം ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഇന്ന് ഉച്ചയോടെ ഫോണ്‍ ഹാജരാക്കാത്ത പക്ഷം ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അതെ സമയം ഗൂഢാലോചനാ ക്കേസില്‍ ഏതുവിധേനയും ദിലീപിനെ കുടുക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നാണ് ദിലീപിനെ അനുകൂലിക്കുന്നവരുടെ ആരോപണം.
https://www.facebook.com/Malayalivartha


























