കേസുമായും ഗൂഢാലോചനയുമായും തനിക്കൊരു ബന്ധവുമില്ല; ആരോപണങ്ങള്‍ തെറ്റാണ്; താന്‍ ഒളിവില്‍ പോയിട്ടില്ല; നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് എത്തിച്ച് നല്‍കിയിട്ടില്ല; നിർണ്ണായക വെളിപ്പെടുത്തലുമായി ശരത്ത്

നടിയെ ആക്രമിച്ച കേസിൽ വീണ്ടും മറ്റൊരു വെളിപ്പെടുത്തലുമായി ശരത്ത് രംഗത്ത്. കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വെളിപ്പെടുത്തലില്‍ പറയുന്ന വിഐപി താന്‍ അല്ലെന്ന് ശരത് ജി നായര്‍ വീണ്ടും പറഞ്ഞിരിക്കുകയാണ്. കേസുമായും ഗൂഢാലോചനയുമായും തനിക്കൊരു ബന്ധവുമില്ലെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞിരിക്കുന്നു. ആരോപണങ്ങള്‍ തെറ്റാണെന്ന് ശരത് പ്രതികരിക്കുകയും ചെയ്തു. വെളിപ്പെടുത്തലില്‍ ഇക്ക എന്ന വിശേഷിപ്പിക്കുന്നത് തന്നെയല്ല.
താനൊരു മുസ്ലീമല്ല, പിന്നെ എങ്ങനെ ഇക്കയാവുമെന്ന ചോദ്യവും ശരത്ത് ചോദിക്കുന്നു. താന്‍ ഒളിവില്‍ പോയിട്ടില്ലെന്ന് പറഞ്ഞ ശരത് ജി നായര്‍ ആലുവയിലെ വീട്ടില്‍ തന്നെയുണ്ടെന്നും ഒരു ചാനലിലിനോട് പറയുകയുണ്ടായി. പൊലീസുദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നു.
ഇതിനു പിന്നാലെയാണ് പ്രതികരണം നടത്തി അദ്ദേഹം രംഗത്തെത്തിയത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് എത്തിച്ച് നല്‍കിയെന്ന ആരോപണവും ശരത് തള്ളി. ദിലീപ് തന്റെ അടുത്ത സുഹൃത്താണ്, പക്ഷേ അതിനപ്പുറമുള്ള ബിസിനസ് ബന്ധങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു. അഞ്ച് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങള്‍ വ്യക്തമായി ഓര്‍മ്മിക്കുന്നില്ല. കേസില്‍ അന്വേഷണം നടക്കട്ടെയെന്നും ശരത് പ്രതികരിക്കുയുണ്ടായി.
വിവാദങ്ങള്‍ക്ക് പിന്നാലെ ഫോണ്‍ ഓഫാക്കിവച്ചത് ആളുകളുടെ ശല്യം കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ കുറിച്ച് തനിക്ക് അറിയില്ല. നടിയെ ആക്രമിച്ച കേസുമായി ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണ്, വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ ഇതിന് തയ്യാറാണോ എന്നും ശരത് ജി നായര്‍ ചോദിക്കുന്നു.
നേരത്തെയും ശരത്ത് അന്വേഷണ സംഘത്തിനോട് ശരത്ത് ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു. വധഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടു തനിക്കു നേരിട്ട് അറിയാവുന്ന മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്താൻ തയാറാണെന്നു വ്യവസായി എസ്. ശരത്ത് പറഞ്ഞു. കേസിൽ സംശയത്തിന്റെ വക്കിലുള്ള ഇദ്ദേഹം സുഹൃത്ത് മുഖാന്തരമാണ് അന്വേഷണ സംഘത്തോട് ഈ കാര്യം അറിയിച്ചിരിക്കുന്നത് . കേസിൽ ബാലചന്ദ്രകുമാറിനു ‘കണ്ടാൽ തിരിച്ചറിയാവുന്ന’ ആറാം പ്രതി ശരത്താണെന്ന വിവരം പ്രചരിച്ചിരുന്നു.
എന്നാൽ ഇതിനിടയിൽ ഒളിവിൽപോയ ശരത്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.ദിലീപിനെ അടുത്ത സുഹൃത്തെന്ന നിലയിൽ നിയമസഹായം ലഭിക്കാൻ സഹായിക്കുക മാത്രമാണു ചെയ്തത്. തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കൂട്ടു നിന്നിട്ടില്ലെന്നുമാണു ശരത്ത് സുഹൃത്ത് വഴി ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.
അതേസമയം നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന് കൈമാറിയ ശരത് ജി. നായർ ഒളിവിലല്ലെന്ന് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വെളിപ്പെടുത്തി . ശരത് ആലുവയിലെ വീട്ടിലുണ്ടെന്ന് സുഹൃത്തുക്കൾ കൂടിയായ അസോസിയേഷൻ ഭാരവാഹികൾ വെളിപ്പെടുത്തിയിരുന്നു . എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിലായിരുന്നു അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
റെയ്ഡ് നടക്കുമ്പാൾ ശരത് ഒളിവിൽ പോയതല്ല, ഊട്ടിയിലെ ഹോട്ടലിലായിരുന്നു.
ഫോൺ സ്വിച്ച് ഓഫ് ആക്കിയിട്ടില്ല. കാൾ ഡൈവെർട്ട് ചെയ്തിട്ടിരിക്കുകയായിരുന്നു. ദിലീപ് സിനിമാതാരം ആകുന്നതിന് മുമ്പേ ബിസിനസ് തുടങ്ങിയ ആളാണ് ശരത് എന്നും അവർ വെളിപ്പെടുത്തുകയുണ്ടായി . ദിലീപുമായി ബന്ധപ്പെട്ട് ബിസിനസ് ലോകത്തേക്ക് വന്നതല്ല. ശരത്തിന്റെ ബിസിനസുകളെ വേട്ടയാടരുതെന്നും അവർ വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് ശരത് മാദ്ധ്യമങ്ങളെ കാണാത്തത്. ശരത് പറഞ്ഞിട്ടല്ല തങ്ങൾ എത്തിയതെന്നും അവർ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























