വിവാദമായ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഉടന്‍ ഒപ്പിടുമെന്ന് സൂചന... ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ ഇന്ന് ഗവര്‍ണ്ണറെ കാണാനിരിക്കെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്

വിവാദമായ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഉടന്‍ ഒപ്പിടുമെന്ന് സൂചന. നിയമ ഭേദഗതി അംഗീകരിക്കാനാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം എന്നറിയുന്നു.
ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ ഇന്ന് ഗവര്‍ണ്ണറെ കാണാനിരിക്കെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത് . ഫലത്തില്‍ വി.ഡി സതീശനും കൂട്ടരും ചന്തയില്‍ പോയതു പോലെ മടങ്ങി വരും.
ഭരണഘടനയെയും കോടതി വിധികളെയും വളച്ചൊടിച്ച് മുഖ്യമന്ത്രിയും മന്ത്രി ആര്‍ ബിന്ദുവിനും എതിരായ കേസുകളില്‍ നിന്നും രക്ഷപ്പെടാനാണ് ഓര്‍ഡിനന്‍സ് എന്ന് പ്രതിപക്ഷം ഗവര്‍ണറെ അറിയിക്കും. നിയമവിരുദ്ധമായ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചത്.
ഓര്‍ഡിനന്‍സ് വരുന്നുണ്ടെന്ന വാര്‍ത്ത വന്നയുടനെ ഗവര്‍ണര്‍ നിയമമന്ത്രിയെ വിളിപ്പിച്ചിരുന്നു. നിയമമന്ത്രി പി.രാജീവ് ഗവര്‍ണറെ കണ്ടത് ക്യത്യമായ നിയമോപദേശം വാങ്ങിയ ശേഷമാണ്. നിയമോപദേശം അദ്ദേഹം ഗവര്‍ണര്‍ക്ക് നല്‍കി.
എജിയുടെ നിയമോപദേശപ്രകാരമാണ് ഓര്‍ഡിനന്‍സ് എന്നാണ് കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയ നിയമമന്ത്രി വിശദീകരിച്ചത്. ഗവര്‍ണ്ണറുടെ തുടര്‍നടപടിയാണ് ഇനി പ്രധാനം. ഇന്ന് വൈകീട്ട് കൊച്ചിയിലേക്ക് പോകുന്ന ഗവര്‍ണ്ണര്‍ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം തിങ്കളാഴ്ചയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തുക. ലോകായുക്തക്ക് ശുപാര്‍ശ ചെയ്യാന്‍ മാത്രമേ അധികാരമുള്ളൂ എന്ന് ഹൈക്കോടതി വിധിയുണ്ടെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
എന്നാല്‍ ലോകായുക്ത നിയമം ഭേദ?ഗതി ചെയ്യാനുളള സര്‍ക്കാര്‍ നീക്കത്തെ ന്യായീകരിച്ചുള്ള നിയമന്ത്രി പി രാജീവിന്റേയും കോടിയേരി ബാലകൃഷ്ണന്റേയും പ്രതികരണം വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഹൈക്കോടതി വിധിയെ കൂട്ട് പിടിച്ചുള്ള ന്യായീകരണമാണ് സര്‍ക്കാര്‍ പറയുന്നത്.
സര്‍ക്കാരിന്റെ നിലവിലെ നടപടി 14ാം വകുപ്പുമായി ബന്ധപ്പെട്ടാണ്. 14ാം വകുപ്പ് പ്രകാരമായിരുന്നു മുന്‍ മന്ത്രി കെ ടി ജലീലിനെതിരെയുള്ള പരാതി. ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെയും ഈ വകുപ്പ് പ്രകാരമാണ് പരാതി ഉള്ളത്.
ഹൈക്കോടതിക്ക് മാത്രമാണ് മന്ത്രിമാര്‍ക്കെതിരെ പരാമര്‍ശം നടത്താനുള്ള അധികാരം. ലോകായുക്തക്ക് മന്ത്രിയെ പുറത്താക്കാന്‍ ഇപ്പോള്‍ അധികാരമുണ്ട്. എന്നാലത് ജനാധിപത്യപരമല്ല. കാരണം ലോകായുക്തയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിരമിച്ച ജഡ്ജിമാരാണ്. ലോകായുക്തയില്‍ കാര്യമായ ജുഡീഷ്യല്‍ പോസസ് ഇല്ല.അവര്‍ ഗഹനമായി വസ്തുതകള്‍ മനസിലാക്കുന്നില്ല. ഹൈക്കോടതിയില്‍ ഇതല്ല നടക്കുന്നത്. സീസറുടെ ഭാര്യ വി ശുദ്ധയായി രിക്കണമെന്ന പരാമര്‍ശം വന്നപ്പോള്‍ തന്നെ കെ.എം.മാണിയെ പോലൊരു മുതിര്‍ന്ന മന്ത്രി രാജിവച്ച ചരിത്രമാണ് നമുക്കുള്ളത് .
മന്ത്രിയെ പുറത്താക്കാനുള്ള അധികാരമില്ലെന്ന വാദവും തെറ്റാണ്. ആര്‍ട്ടിക്കിള്‍ 164 നെ നിയമമന്ത്രി തെറ്റായി വ്യാഖ്യാനിക്കുകയാണ്. മന്ത്രിക്കെതിരെ നടപടി പുനരാലോചിക്കേണ്ടത് എക്‌സിക്യുട്ടീവ് അല്ലെന്നും ഇതിനെ ല0ഘിച്ചുള്ളതാണ് പുതിയ ഭേദഗതിയെന്നും വി ഡി സതീശന്‍ പറയുന്നു. സതീശന്റെ വാദങ്ങളെ രാഷ്ട്രീയമായി മാത്രം കണ്ടാല്‍ മതി.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള എല്ലാ അഭിപ്രായ ഭിന്നകളും പരിഹരിക്കപ്പെട്ടു കഴിഞ്ഞു.ഗവര്‍ണര്‍ക്ക് ഇപ്പോള്‍ സര്‍ക്കാരിനെ കുറിച്ച് പരാതിയൊന്നുമില്ല. പരാതിയുണ്ടായിരുന്നെങ്കില്‍ ഗവര്‍ണര്‍ സര്‍ക്കാരിനെ കളിപ്പിച്ചേനെ.
"
https://www.facebook.com/Malayalivartha
























