തിരഞ്ഞെടുപ്പിൽ വിജയം നേടാൻ ചാണക്യതന്ത്രങ്ങളുമായി അമിത് ഷാ; കര്‍ഷക സമരത്തിലൂടെ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന യുപിയിലെ ജാട്ട് സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തി

തിരഞ്ഞെടുപ്പിൽ വിജയം നേടാൻ നിരവധി ചാണക്യതന്ത്രങ്ങളുമായിട്ടാണ് അമിത് ഷാ കളത്തിലേക്ക് ഇറങ്ങുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ചൂട് പടർന്നുപിടിക്കുകയാണ്. ഇപ്പോൾ ഇതാ പഞ്ചാബിൽ അതിനിർണായകമായ ഒരു നീക്കം നടത്തുകയാണ് അമിത് ഷാ. കര്‍ഷക സമരത്തിന്റെ അനന്തര ഫലമായി ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ് യുപിയിലെ ജാട്ട് സമുദായം .
അവരെ അണി നയിക്കുക എന്ന ലക്ഷ്യത്തോടെ ജാട്ട് സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തിയിരിക്കുകയാണ് അമിത് ഷാ. ഫെബ്രുവരി പത്തിന് സംസ്ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ഈയൊരു ഘട്ടത്തിലാണ് സമുദായത്തിലെ ഉന്നത നേതാക്കളുമായി അമിത് ഷാ ചര്‍ച്ച നടത്തിയത്.
ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വലിയൊരു വിഭാഗം വോട്ട് ബാങ്കാണ് ജാട്ട് സമുദായം എന്നത് ശ്രദ്ധേയമായ കാര്യമാണ് . സംസ്ഥാന സര്‍ക്കാരുമായി പ്രശ്‌നങ്ങളുണ്ടാകാമെന്നും എന്നാല്‍ കേന്ദ്ര നേതൃത്വം എപ്പോഴും ജാട്ട് സമുദായത്തിനൊപ്പം നിന്നിട്ടുണ്ടെന്നും അത് തുടരുമെന്നും അമിത് ഷാ നേതാക്കളോട് വ്യക്തമാക്കി. എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും അത് ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന ഉറപ്പും അമിത് ഷാ ജാട്ട് നേതാക്കള്‍ക്ക് നല്‍കിയിരിക്കുകയാണ്.
മുസാഫര്‍നഗറില്‍ നിന്നുള്ള ജാട്ട് നേതാവും ബിജെപി എംപിയുമായ സഞ്ജീവ് ബലിയാന്റെ സാന്നിധ്യം ഈ കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു . 2017ലും 2019ലുംബിജെപി യുപിയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയത് ജാട്ട് വിഭാഗത്തിന്റെ പിന്തുണയോടെയാണ് . അമിത് ഷാ നേരിട്ട് ചര്‍ച്ച നടത്താൻ തുനിഞ്ഞിറങ്ങിയതിന് കാരണം ജാട്ട് വിഭാഗത്തിന്റെ അതൃപ്തി ഉണ്ടാക്കിയേക്കാവുന്ന തിരിച്ചടി ഭയന്നിട്ട് തന്നെയാണ്.
ജാട്ട് സമുദായത്തിന് മേധാവിത്വമുള്ള പ്രദേശങ്ങളില്‍ ഷാ ഇന്ന് നേരിട്ട് വീട് കയറി വോട്ട് ചോദിക്കുവാനും തയ്യാറെടുക്കുകയാണ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ബിജെപിയോട് കടുത്ത ദേഷ്യത്തിലാണ് ജാട്ട് സമുദായം. ഈ ദേഷ്യം തിരഞ്ഞെടുപ്പിൽ ഏതെങ്കിലും രീതിയിൽ പ്രതിഫലിക്കുക യാണെങ്കിൽ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല എന്ന നിഗമനത്തിലാണ് ദേശീയ നേതൃത്വം ഉള്ളത്.
തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ തുടര്‍ന്നും ഉണ്ടാകണമെന്നും മറ്റൊന്നിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടെന്നും ഷാ സമുദായ നേതാക്കളോട് വ്യക്തമാക്കിയിരിക്കുകയാണ് . ജാട്ട് സമുദായത്തിലെ പ്രബല നേതാവായ ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദള്‍ പാര്‍ട്ടി എസ്.പിയുമായി ചേര്‍ന്നാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാൻ ഇറങ്ങുന്നത്. ജയന്ത് ചൗധരിക്ക് മുന്നില്‍ ബിജെപി വാതിലടച്ചിട്ടില്ല.
തിരഞ്ഞെടുപ്പിന് ശേഷവും സഖ്യ സാധ്യത തുറന്നിടുകയാണെന്നും ബി.ജെ.പി നേതാവും ജാട്ട് സമുദായാംഗവുമായ പര്‍വേഷ് വര്‍മ ചൂണ്ടിക്കാണിച്ചു . പക്ഷേ ഈ ക്ഷണം ഉണ്ടാകേണ്ടിയിരുന്നത് തനിക്കായിരുന്നില്ലെന്നും മറിച്ച് കര്‍ഷക പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായ 700 കര്‍ഷകരുടെ കുടുംബങ്ങള്‍ക്കായിരുന്നുവെന്നും ജയന്ത് ചൗധരി ട്വീറ്റിലൂടെ വ്യക്തമാക്കി . കൂടിക്കാഴ്ചയില്‍ ജാട്ട് നേതാക്കള്‍ മുന്നോട്ട് വെച്ച പ്രശ്‌നങ്ങള്‍ക്ക് തിരഞ്ഞെടുപ്പിന് ശേഷം പരിഹാരമുണ്ടാകുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന സൂചന.
അതേസമയം എന്തുവിലകൊടുത്തും ഉത്തർപ്രദേശ് പിടിച്ചെടുത്തിരിക്കും എന്ന ദൃഢ നിശ്ച്ചയത്തോടെ നീങ്ങുകയാണ് അമിത്ഷാ. കഴിഞ്ഞ തവണ യു പി പിടിച്ചെടുത്ത ചാണക്യ തന്ത്രങ്ങളുമായി അമിത് ഷാ ഉത്തർ പ്രാദേശിലേക്ക് പോയിരുന്നു . വീടുകൾതോറും കയറിയുള്ള പ്രചാരണത്തിൽ അമിത് ഷാ പങ്കെടുത്തു . അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ യു പി തിരഞ്ഞെടുപ്പ് ബി ജെ പി ക്ക് നിർണ്ണായകമാണ് .
ഷാംലി,ഭാഗ്പത് ,എന്നിവിടങ്ങളിലെ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. , മീററ്റിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി ആശയ വിനിമയം നടത്തി.
2017 ൽ, ബി ജെ പി യു പി ഭരണം പിടിക്കുന്നതിൽ നിർണായകമായത്അമിത്ഷായുടെ രാഷ്‌ട്രീയ തന്ത്രങ്ങളാണ് . വീട് വീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണങ്ങൾ പാർട്ടിയെ ജനങ്ങളിലേക്കെത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചതായി രാഷ്‌ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നുണ്ട് .
https://www.facebook.com/Malayalivartha
























