സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സമൂഹ അടുക്കളകളുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സമൂഹ അടുക്കളകളുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വേണ്ടുന്ന തയ്യാറെടുപ്പുകള്‍ നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.
കോവിഡ് മൂന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണം വളരെ വേഗം വര്‍ധിച്ചുവെന്നും പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഇത് സംഭവിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
മൂന്നാം തരംഗത്തിന്റെ സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കരുതെന്നും ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തി മൂന്നാം തരംഗത്തെ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
https://www.facebook.com/Malayalivartha
























