വിവിധ സ്ഥാപനങ്ങളിലെ മാനവശേഷി ക്ഷാമം അടിയന്തിരമായി പരിഹരിക്കപ്പെടണം; കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി നടപ്പിലാക്കുകയും ഒരു സ്ഥലത്തും ആൾക്കൂട്ടം അനുവദിക്കാതിരിക്കുകയും വേണം; കോവിഡ് ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പുമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഐ.എം എ ചർച്ച നടത്തി

കോവിഡ് ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പുമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഐ.എം എ ചർച്ച നടത്തി.പകർച്ചവ്യാധി നിയന്ത്രിക്കുന്നതിന് സർക്കാരിന് എല്ലാ പിന്തുണയും ഉറപ്പുനൽകുന്നത് കൂടാതെ ചില നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു. ആ നിർദേശങ്ങൾ ഇങ്ങനെയാണ് ;
1.വിവിധ സ്ഥാപനങ്ങളിലെ മാനവശേഷി ക്ഷാമം അടിയന്തിരമായി പരിഹരിക്കപ്പെടണം.
2.കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി നടപ്പിലാക്കുകയും ഒരു സ്ഥലത്തും ആൾക്കൂട്ടം അനുവദിക്കാതിരിക്കുകയും വേണം.
3.പ്രോട്ടോക്കോളുകൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെടുന്നതോ ക്ലസ്റ്റർ രൂപീകരണം നടക്കുന്നതോ ആയ സ്ഥലങ്ങൾ താൽക്കാലികമായി അടച്ചിടണം.
4.മെഡിക്കൽ കോളേജുകളിൽ ചേരാൻ കാത്തിരിക്കുന്ന റെസിഡൻസിനെ ഉടൻ പോസ്റ്റ് ചെയ്യണം.
5.പിജി ഡോക്ടർമാർക്ക് അവരുടെ സ്പെഷ്യാലിറ്റി വിഷയങ്ങൾ പഠിക്കാൻ കോവിഡ് ഡ്യൂട്ടികളിൽ നിന്ന് മതിയായ ഇളവ് നൽകണം.
6.ഇപ്പോൾ പല ഡോക്ടർമാരും പോസിറ്റീവായി മാറിക്കൊണ്ടിരിക്കുന്നതിനാൽ, അവരെ മാറ്റി നിർത്തി അവർക്ക് മതിയായ വിശ്രമം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടാകണം.
7. പകർച്ചവ്യാധി നിയന്ത്രണം കൂടുതൽ ഫലപ്രദമാക്കാൻ കോവിഡ് ബ്രിഗേഡ് ഉടൻ പുനഃസ്ഥാപിക്കണം.
8.ജീനോമിക് സീക്വൻസിംഗും എസ് ജീൻ പഠനവും കൂടുതൽ കേസുകളിൽ നടത്തുകയും ഒമിക്‌റോണിനെ തിരിച്ചറിയാനുള്ള പരിശോധനകൾ കൂടുതൽ വ്യാപകമാക്കുകയും വേണം.
9.കൂടുതൽ പഠനങ്ങളും കൂടുതൽ വിശകലനങ്ങളും നടത്തുന്നതിന്, കോവിഡ് കേസുകളുടെ ഡാറ്റ ലഭ്യമാക്കണം.
10.ഹോം ഐസൊലേഷൻ പ്രോട്ടോക്കോളുകൾ നിർബന്ധമായി പാലിക്കപ്പെടണം.
11. CFLTC കൾ ആവശ്യാനുസരണം വീണ്ടും തുറക്കണം.
12.ഐഎംഎ പൾസ് ഓക്സിമീറ്റർ ബാങ്ക് സർക്കാരുമായി സഹകരിക്കാൻ തയ്യാറാണ്. നിർദ്ധനരായ രോഗികൾക്ക് പൾസ് ഓക്‌സിമീറ്ററുകളുടെ വിതരണം ഉറപ്പാക്കണം.
13.ഞായർ, രാത്രി കർഫ്യൂകൾ അശാസ്ത്രീയവും ഉപയോഗശൂന്യവുമാണ്, അതിനാൽ സംസ്ഥാനത്ത് അവ നടപ്പിലാക്കുന്നതിൽ നിന്നും പിന്മാറണം.
14.കൊവിഡ് അല്ലാത്ത രോഗികൾക്കും പതിവുള്ളതും അടിയന്തിരവുമായ ചികിത്സക്ക് പ്രാധാന്യം നൽകണം.
15.ഗവ. 15 വയസ്സിന് മുകളിലുള്ള എല്ലാവർക്കും 2 ഡോസ് വാക്സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എല്ലാ ആരോഗ്യ പരിരക്ഷാ ദാതാക്കൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും അസുഖങ്ങളുള്ളവർക്കും എത്രയും വേഗം അധിക ഡോസ് നൽകണം.
16.നേരത്തെ വാഗ്ദാനം ചെയ്തതുപോലെ ആരോഗ്യമേഖലയിൽ പുതിയ ഒഴിവുകൾ സൃഷ്ടിക്കുകയും നിലവിലുള്ള പി.എസ്.സി വെയിറ്റിംഗ് ലിസ്റ്റിൽ നിന്ന് തന്നെ പുതിയ നിയമനങ്ങൾ നടത്തുകയും വേണം.
17.ഐ.എം.എ.യെ വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്തുകയും അതുവഴി രോഗ നിയന്ത്രണത്തിൽ കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ നടത്തുവാൻ അവസരം ലഭ്യമാക്കുകയും വേണം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം.
https://www.facebook.com/Malayalivartha
























