Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഇന്ന് നിര്‍ണായകം... ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട പഴയ ഫോണുകള്‍ നല്‍കാനാവില്ലെന്നുറച്ച് ദിലീപ്; ഫോണുകള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് ദിലീപ്; നോട്ടീസ് പിന്‍വലിക്കണം; ഫോണുകളില്‍ ഒരെണ്ണം അഭിഭാഷകന്‍ മുഖേന സ്വകാര്യ ഫോറന്‍സിക് വിദഗ്ദ്ധന് നല്‍കി; മുന്‍കൂര്‍ ജാമ്യേപേക്ഷ ഇന്ന് പരിഗണിക്കും

28 JANUARY 2022 09:04 AM IST
മലയാളി വാര്‍ത്ത

ദിലീപിനെ സംബന്ധിച്ച് ഇന്ന് നിര്‍ണായകമാണ്. മൂന്ന് ദിവസങ്ങളിലായി ചോദ്യം ചെയ്ത വിവരങ്ങള്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കും. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സമ്മര്‍ദം ചെലുത്തും. അതേസമയം ദിലീപിന്റെ ജാമ്യ ഹര്‍ജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ക്രൈം ബ്രാഞ്ച് ഹാജരാക്കാനാവശ്യപ്പെട്ട നാലു മൊബൈല്‍ ഫോണുകള്‍ക്ക് തനിക്കെതിരായ കേസുകളുമായി ബന്ധമില്ലെന്ന് നടന്‍ ദിലീപ്. ക്രൈം ബ്രാഞ്ചിന്റെ നോട്ടീസിനാണ് ദിലീപിന്റെ മറുപടി. നോട്ടീസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണുകളില്‍ ഒരെണ്ണം ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാറുമായുള്ള ചാറ്റിംഗ് തിരിച്ചെടുക്കാന്‍ അഭിഭാഷകന്‍ മുഖേന സ്വകാര്യ ഫോറന്‍സിക് വിദഗ്ദ്ധന് നല്‍കി.



പഴയ ഫോണുകള്‍ മാറ്റി പൊലീസിന് പുതിയത് നല്‍കിയെന്നത് തെറ്റായ പ്രചാരണമാണ്. ആവശ്യപ്പെട്ട ഫോണുകളൊന്നും 2016ലോ 2017ലോ ഉപയോഗിച്ചതല്ല. ഒരെണ്ണം ചുരുങ്ങിയ കാലമേ ഉപയോഗിച്ചുള്ളൂ. മറ്റൊന്ന് ബാങ്ക് ഒ.ടി.പി ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. മൂന്നാമത്തേതാണ് സ്ഥിരമായി ഉപയോഗിച്ചിരുന്നത്. അതാണ് ഫോറന്‍സിക് വിദഗ്ദ്ധന് കൈമാറിയത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ.

2016-17 കാലഘട്ടത്തിലെ ബാലചന്ദ്രകുമാറിന്റെ ഫോണുകളുള്‍പ്പെടെയുള്ള ഇലക്ട്രോണിക് വസ്തുക്കളും പിടിച്ചെടുക്കണം. താനുമായും സുഹൃത്തുക്കളുമായും അഡ്വ. സജിത്തുമായും നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങളും കണ്ടെത്തി പരിശോധിക്കണം. കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ ഫോണും പിടിച്ചെടുത്ത് പരിശോധിക്കണം. തനിക്കെതിരെ വ്യാജതെളിവുകള്‍ സൃഷ്ടിക്കാനും കള്ളക്കഥ പ്രചരിപ്പിക്കാനും അതുപയോഗിച്ചു.



അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണ്. മുന്‍കൂര്‍ജാമ്യഹര്‍ജി പരിഗണനയിലിരിക്കെ ഉദ്യോഗസ്ഥര്‍ വീട് പരിശോധിച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. ദേഹപരിശോധനയ്ക്ക് അനുവാദമില്ലാതിരുന്നെങ്കിലും പോക്കറ്റിലുണ്ടായിരുന്ന ഫോണ്‍ കൊണ്ടുപോയി. അഭിഭാഷകന് നല്‍കാന്‍ സൂക്ഷിച്ച, ബാലചന്ദ്രകുമാറുമായി നടത്തിയ ചാറ്റിംഗിന്റെ പ്രിന്റൗട്ടും കൊണ്ടുപോയി. ഇവയൊന്നും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും ദിലീപ് പറയുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം ഇന്നു വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചേക്കും. ഇന്ന് കേസ് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. വിചാരണ നടപടിയുടെ ഭാഗമായ സാക്ഷി വിസ്താരമുള്‍പ്പെടെ ഇന്നു നടക്കും. അന്വേഷണോദ്യോഗസ്ഥനെതിരെ ദിലീപ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും ഇന്ന് പരിഗണിക്കും.


അതേസമയം നടന്‍ ദിലീപടക്കം വധഗൂഢാലോചന കേസിലെ മൂന്ന് പ്രതികള്‍ ഉപയോഗിച്ചിരുന്ന അഞ്ച് മൊബൈല്‍ ഫോണുകള്‍ തന്ത്രപൂര്‍വ്വം മാറ്റിയതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പായിരുന്നു ഇത്.

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവര്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണുകള്‍ ഇന്ന് ഉച്ചയ്ക്ക് മുമ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് അന്വേഷണോദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയത്.



ദിലീപിന്റെയും അനൂപിന്റെയും കൈവശമുണ്ടായിരുന്ന നാല് ഫോണുകള്‍, സുരാജിന്റെ ഒരു ഫോണ്‍ എന്നിവ റെയ്ഡിനിടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. ഇവ പക്ഷേ, മുമ്പ് ഉപയോഗിച്ചിരുന്നവ ആയിരുന്നില്ല. മൂവരുടെയും ഒരുവര്‍ഷത്തെ ഫോണ്‍കാള്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ഫോണുകളുടെ ഐ.എം.ഇ നമ്പറുകളും കണ്ടെത്തി. കൈമാറിയ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് തിരിമറി വ്യക്തമായത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (54 minutes ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (1 hour ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (1 hour ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (1 hour ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (1 hour ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (2 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (3 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (4 hours ago)

Malayali Vartha Recommends