ലോകായുക്ത ഓര്‍ഡിനന്‍സിനെതിരേ വീണ്ടും പരസ്യ വിമര്‍ശനം ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്

ലോകായുക്ത ഓര്‍ഡിനന്‍സിനെതിരേ വീണ്ടും പരസ്യ വിമര്‍ശനം ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. അടുത്ത മാസം നിയമസഭാ സമ്മേളനം നടക്കാനിരിക്കേ ഇത്ര തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്തിനാണെന്ന് അദ്ദേഹം വീണ്ടും ചോദിച്ചു.
ഇക്കാര്യത്തിന് ആരും മറുപടി നല്‍കിയിട്ടില്ല. ഇത് രണ്ടാം തവണയാണ് ലോകായുക്ത ഓര്‍ഡിനെന്‍സിനെതിരേ കാനം പരസ്യ വിമര്‍ശനം ഉന്നയിക്കുന്നത്.ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാനത്തെ ഭരണം അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം അദ്ദേഹം അംഗീകരിച്ചു.
എന്നാല്‍ അതിനുള്ള മാര്‍ഗമല്ല ലോകായുക്ത ഓര്‍ഡിനന്‍സെന്നും അത്തരം നീക്കം കേന്ദ്രം നടത്തിയാല്‍ ജനങ്ങളെ അണിനിരത്തി ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
" fr
https://www.facebook.com/Malayalivartha
























