കോട്ടയം തൃക്കൊടിത്താനത്ത് പൊലീസിന്റെ വാഹന പരിശോധന; ഓട്ടോറിക്ഷയിൽ നിന്നും വാറ്റുചാരായവുമായി രണ്ടു പേർ പിടിയിൽ; പിടിയിലായത് ചങ്ങനാശേരി തിരുവല്ല കാവുംഭാഗം സ്വദേശികൾ

കോട്ടയം തൃക്കൊടിത്താനത്ത് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ വ്യാജ ചാരായവുമായി രണ്ടു പേർ പിടിയിൽ. ചങ്ങനാശേരി, തിരുവല്ല കാവുംഭാഗം സ്വദേശികളെയാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും ചാരായവുമായി പൊലീസ് പിടികൂടിയത്.
ചങ്ങനാശേരി പെരുന്ന ക്ഷേത്രം ഭാഗത്ത് പറാക്കുളം വീട്ടിൽ രാജേഷ് (36), തിരുവല്ല കാവുംഭാഗം പെരുംതുരുത്തി ഇടിഞ്ഞില്ലം നീളംപറമ്പിൽ സുധീഷ് (38) എന്നിവരെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.അജീബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തഇരുവരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ വാറ്റ് ചാരായവുമാണ് കൈവശമിരിക്കുന്നതെന്നു കണ്ടെത്തി.
തുടർന്നു, ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയും, 350 മില്ലി ലിറ്റർ വാറ്റ് ചാരായവും പിടിച്ചെടുത്തു. ചങ്ങനാശേരി ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നിർദേശാനസുരണം, സി.ഐ എ.അജീബ്, എസ്.ഐ അഖിൽ ദേവ്, എ.എസ്.ഐ ഷിബു, സിവിൽ പൊലീസ് ഓഫിസർ സബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha