'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രി.. പുലർച്ചെ ഒരു മണിക്ക് ആസൂത്രണം ചെയ്തതിൻ്റെ കാരണങ്ങൾ..സിവിലിയൻ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുക..ലക്ഷ്യം ഭീകരരുടെ തലകൾ..

പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാന് ഉറക്കമില്ലാത്ത ഒരു രാത്രി കൂടിയായിരുന്നു സമ്മാനിച്ചത് . അതോടു കൂടി ആ ചൊറിച്ചൽ അങ്ങ് മാറി കിട്ടി . പലപ്പോഴും കൈയിൽ വടിയും വച്ച് ഓങ്ങിയിരുന്ന ഇന്ത്യയ്ക്ക് അന്നത്തെ രാത്രി പാകിസ്ഥാനിൽ സംഹാരതാണ്ഡവം ആയിരുന്നു . ഒന്നല്ല 9 ഭീകര കേന്ദ്രങ്ങളും അതായത് ഭീകരരുടെ നഴ്സറികളും നൂറോളം വരുന്ന ഭീകരരെയും ആണ് ഇന്ത്യൻ വെറും മിനിറ്റുകളിൽ തീർത്തത് . 2019 ഫെബ്രുവരി 14 ന് പുൽവാമയിൽ 40 ഇന്ത്യൻ സൈനികരെ പാക്ക് പിന്തുണയുള്ള ഭീകരർ കൊലപ്പെടുത്തിയതിന്റെ തിരിച്ചടി ഇന്ത്യ നൽകിയത് ഒരു പുലർച്ചെയായിരുന്നു.
12 ദിവസത്തിനുശേഷം ഫെബ്രുവരി 26 ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ ബോംബിട്ടു. ഇത്തവണ പഹൽഗാം ഭീകരാക്രമണത്തിനു 16–ാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി. ബാലാക്കോട്ടിലെ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് പുലർച്ചെ 2.45 നും 4.05നും ഇടയിലായിരുന്നുവെങ്കിൽ ഓപ്പറേഷൻ സിന്ദൂർ അർധരാത്രിക്കു ശേഷമാണ്.അതിന് തിരഞ്ഞെടുത്ത സമയവും അർദ്ധ രാത്രി കഴിഞ്ഞിട്ട് , എന്തുകൊണ്ട് ആ സമയം തിരഞ്ഞെടുത്തു . ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പല ചോദ്യങ്ങൾക്കും നമ്മുടെ കര നാവിക വ്യോമ മേധാവികൾ ഉത്തരം തന്നിട്ടുണ്ട് .
ഇപ്പോഴിതാ ഓപ്പറേഷൻ സിന്ദൂർ' പുലർച്ചെ ഒരു മണിക്ക് ആസൂത്രണം ചെയ്തതിൻ്റെ കാരണങ്ങൾ വ്യക്തമാക്കിസംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ രംഗത്ത് വരികയാണ് . സൈനികർക്ക് ഇരുട്ടിൽ പോലും ചിത്രങ്ങൾ പകർത്താനുള്ള കഴിവിൻ്റെ ആത്മവിശ്വാസം, സാധാരണക്കാരുടെ ജീവൻ രക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് മെയ് 7-ന് പുലർച്ചെ ഒരു മണിക്ക് ഓപ്പറേഷൻ സിന്ദൂർ നടത്താൻ ഇന്ത്യ മനഃപൂർവ്വം തീരുമാനിച്ചത് . സിവിലിയൻ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുക എന്നുള്ളത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് . നമ്മുടെ സാധാരണക്കാരുടെ ജീവൻ അവർ മതം ചോദിച്ച് ഒരു ദയയുമില്ലാതെപോയിന്റ് ബ്ലാങ്കിൽ കൊലപ്പെടുത്തിയപ്പോൾ രാജ്യം ഒന്നടങ്കം വേദനിച്ചു .
എന്നാൽ അതെ രീതിയിൽ പാകിസ്ഥാനിൽ കേറി അവരെ മൊത്തത്തിൽ തീർക്കാൻ ഇന്ത്യയ്ക്ക് സാധിക്കും . പക്ഷെ ഒരിക്കലും അവിടെയുള്ള സാധാരണക്കാരെ ബലിയാടാക്കാൻ ഇന്ത്യ തയ്യാറല്ല . കാരണം അങ്ങനെ ചെയ്താൽ അവരും നമ്മളും തമ്മിൽ എന്ത് വിത്യാസം . അതുകൊണ്ട് കൂടിയാണ് ആ ഒരു സമയം തിരഞ്ഞെടുത്തത് .2019-ലെ ബാലാകോട്ട് വ്യോമാക്രമണത്തിൽ നിന്ന് വ്യത്യസ്തമായി, മെയ് 7-ലെ അർദ്ധരാത്രിയിലെ ആക്രമണം ബാങ്ക് വിളി, നമസ്കാരം എന്നിവയുടെ സമയമല്ലാത്ത പുലർച്ചെയാണ് നടത്തിയത്. പുലർച്ചെയുള്ള സമയത്ത് നിരവധി സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്നു.പുലർച്ചെ 5.30-നോ ആറുമണിക്കോ ആക്രമണം നടത്തുന്നതായിരുന്നുഏറ്റവും മികച്ച തീരുമാനം.
എന്നാൽ, ആ സമയം മുസ്ലീം സഹോദരങ്ങളുടെ പ്രാർത്ഥന സമയമായതിനാൽ നിരവധി സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്നു. അത് പൂർണ്ണമായും ഒഴിവാക്കാനാണ് ഈ സമയം തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് . “നേരത്തെ, ഞങ്ങൾ ബാലാകോട്ട് ഓപ്പറേഷൻ നടത്തിയിരുന്നു, പക്ഷേ ഞങ്ങൾക്ക് സാറ്റലൈറ്റ് ചിത്രങ്ങളോ ഫോട്ടോകളോ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ പുലർച്ചെ ഒരു മണിക്ക് (ഓപ്പറേഷൻ സിന്ദൂർ) ഞങ്ങൾ ചെയ്തത് രണ്ട് കാരണങ്ങൾ കൊണ്ടാണ്.
ഒന്ന്, രാത്രിയുടെ ഇരുട്ടിൽ പോലും ചിത്രങ്ങൾ പകർത്താൻ ഞങ്ങൾക്ക് കഴിയുമെന്ന ആത്മവിശ്വാസം, രണ്ടാമതായി, സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു“പുലർച്ചെ 5.30-ഓ 6-ഓ ആയിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു... എന്നാൽ ആ സമയങ്ങളിൽ ബാങ്ക് വിളിയും നമസ്കാരവുമുണ്ട്... നിരവധി സാധാരണക്കാർക്ക് ജീവൻ നഷ്ടമാകുമായിരുന്നു. ഞങ്ങൾ അത് പൂർണ്ണമായും ഒഴിവാക്കാൻ ആഗ്രഹിച്ചു,"എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ .
https://www.facebook.com/Malayalivartha