തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാം... പാലിയേക്കരയില്‍ ഉപാധികളോടെ ടോള്‍ പിരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി...

പാലിയേക്കരയില്‍ ഉപാധികളോടെ ടോള്‍ പിരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാമെന്ന് ഹൈക്കോടതി ു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുടെ ബെഞ്ച് അറിയിച്ചു.
പ്രദേശത്തെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചതിനുപിന്നാലെയാണ് ഉത്തരവ്. റിപ്പോര്‍ട്ടില്‍ ചിലയിടങ്ങളില്‍ ചെറിയ ഗതാഗതക്കുരുക്കുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നെങ്കിലും, തിരക്കേറിയ റോഡില്‍ ഇത് സ്വാഭാവികമാണെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിക്കുകയായിരുന്നു.
കോടതി നിര്‍ദ്ദേശിച്ച എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതിനാല്‍ ടോള്‍ പിരിവ് പുനഃരാരംഭിക്കാന്‍ അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ടോള്‍ പിരിവ് നിര്‍ത്തിവച്ചത് വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും മുന്നൂറിലധികം തൊഴിലാളികളുണ്ടെന്നും അവര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
അതേസമയം, പുതുക്കിയ ടോള്‍ ആയിരിക്കുമോ ഇനിമുതല്‍ ഈടാക്കുകയെന്നത് ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ വ്യക്തമാകൂ.
" f
https://www.facebook.com/Malayalivartha