തൃത്താല ബ്ലോക്ക് എസ് സി കോര്‍ഡിനേറ്റര്‍ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

തൃത്താല ബ്ലോക്ക് എസ് സി കോര്‍ഡിനേറ്റര്‍ ശ്രുതിമോളെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൂറ്റനാട് പൂവക്കൂട്ടത്തില്‍ വീട്ടില്‍ ശ്രുതിമോള്‍ (30) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടില്‍ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ് ശ്രുതിമോളെ കണ്ടെത്തുന്നത്.
ഭര്‍ത്താവ് സാജന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തില്‍ ശ്രുതിമോളെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
കൂറ്റനാട് ബ്ലോക്ക് പഞ്ചായത്തില്‍ എസ് സി കോര്‍ഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു ശ്രുതി മോള്‍. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അധികൃതര്‍ .
"
https://www.facebook.com/Malayalivartha