അയൺ ബീം 450! ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഇസ്രായേലിന്റെ 'ലേസർ' തയ്യാർ.. പുത്തൻ പ്രതിരോധ സംവിധാനവുമായി ഇസ്രായേൽ..

വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്ത പലസ്തീനികൾ തെക്കൻ ഗാസയിലേക്കുള്ള തീരദേശ റോഡിലൂടെ തങ്ങളുടെ സാധനങ്ങൾ വഹിച്ചുകൊണ്ട് പോവുകയാണ് . എത്രയും വേഗത്തിൽ ആ നഗരത്തിൽ രക്ഷപെടാൻ സാധിക്കുമോ അത്രയും നല്ലത് . മാരകമായിട്ടുള്ള കരയുദ്ധമാണ് നടന്നു കൊണ്ട് ഇരിക്കുന്നത് . ഒഴിപ്പിക്കപ്പെട്ട പലസ്തീനികൾ തങ്ങളുടെ സാധനങ്ങൾ തലയിലേറ്റി ഗാസ സിറ്റിയിൽ നിന്ന് തെക്കൻ ഗാസയിലേക്കുള്ള തീരദേശ റോഡിലൂടെ പലായനം ചെയ്യുകയാണ് . ഇനി ഒരു അവസാനം ഉണ്ടാകണമെങ്കിൽ ഇസ്രായേൽ തന്നെ വിചാരിക്കണം .
ഇത് ഇസ്രയേലിന്റെ അവസാന യുദ്ധമാണ് . ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'അയൺ ബീം' ലേസർ ഇന്റർസെപ്റ്റർ തങ്ങളുടെ സൈന്യത്തിൽ ഉൾപ്പെടുത്താൻ ഇസ്രായേൽ ഒരുങ്ങുകയാണ്.ഇസ്രയേൽ ലേസർ പ്രതിരോധ സംവിധാനമായ അയൺ ബീമിന്‍റെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഈ വർഷം അവസാനത്തോടെ അയേൺ ബീം വിന്യസിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. യഥാർഥ പോരാട്ട സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഹൈ-പവർ ലേസർ ഇന്‍റർസെപ്ഷൻ പ്ലാറ്റ്‌ഫോമായിരിക്കും ഇത്. കുറച്ചുകാലമായി അയൺ ഡോമിലെ പിഴവുകൾ വെളിപ്പെട്ടതിനെത്തുടർന്നാണ് ഇസ്രയേൽ
സുരക്ഷയ്ക്കായി ഈ പുതിയ പ്രതിരോധ സംവിധാനം വിന്യസിക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ഉണ്ടായ ഹമാസ് ആക്രമണത്തെ കാര്യമായി ചെറുക്കൻ പോലുംഅയേൺ ഡോമിൻ സാധിച്ചില്ല എന്നുള്ള തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു . 2025 ജൂണിൽ ഇറാനെതിരെ ഇസ്രായേൽ 'ഓപ്പറേഷൻ റൈസിംഗ് ലയൺ' ആരംഭിച്ചപ്പോൾ, അടുത്ത കുറച്ച് ദിവസങ്ങളിൽ നിരവധി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ തിരിച്ചടിച്ചിരുന്നു .ഇസ്രായേലിനെ ബാധിച്ച ഒരു വലിയ പ്രശ്‌നം ഇറാനിയൻ ഡ്രോണുകളും മിസൈലുകളും വെടിവയ്ക്കാൻ ആവശ്യമായ ഇന്റർസെപ്റ്ററുകളുടെ വളരെ വേഗം തീർന്നുപോകുന്ന ശേഖരമായിരുന്നു.
ഇന്റർസെപ്റ്ററുകളുടെ വലിയൊരു ശേഖരം തീർന്നുപോയ ഇസ്രായേൽ, വളരെ ചെലവ് കുറഞ്ഞ ലേസർ ഇന്റർസെപ്റ്റർ ഉപയോഗിച്ച് തങ്ങളുടെ പാളികളുള്ള വ്യോമ പ്രതിരോധം നവീകരിക്കാൻ ഒരുങ്ങുകയാണ്."അയൺ ബീം 450" എന്ന് വിളിക്കപ്പെടുന്ന ഇസ്രായേലിന്റെ ഉയർന്ന പവർ ലേസർ ഇന്റർസെപ്ഷൻ സിസ്റ്റം. ഒരു ഷോട്ടിന് പതിനായിരക്കണക്കിന് ഡോളർ വിലവരുന്ന പരമ്പരാഗത മിസൈൽ ഇന്റർസെപ്റ്ററുകളിൽ നിന്ന് വ്യത്യസ്തമായി, അയൺ ബീം ഒരു ഉപയോഗത്തിന് യാതൊരു ചെലവുമില്ലാതെ വരാനിരിക്കുന്ന ഭീഷണികളെ നശിപ്പിക്കാൻ തക്ക പാകത്തിന് നിർമിച്ചിരിക്കുന്ന ലേസർ രശ്മികൾ ഇതിൽ ഉപയോഗിക്കുന്നു.
നിരന്തരം ഭീഷണി മുഴക്കുന്ന എല്ലാം ഹിസ്ബുള്ള , ഹൂത്തികൾ , ഹമാസിനെയും ഒരു സെക്കൻഡിൽ തീർക്കാൻ ശേഷിയുള്ള മാരകായുധമാണ് ഇത് .പുതിയ ലേസർ പ്രതിരോധ സംവിധാനമായ അയൺ ബീമിന്‍റെ വിന്യാസത്തിനായുള്ള എല്ലാ പരീക്ഷണങ്ങളും പൂർത്തിയായതായും ഈ വർഷം അവസാനത്തോടെ അയേൺ ബീം വിന്യസിക്കുമെന്നും ഇസ്രയേൽ പ്രഖ്യാപിച്ചു. റോക്കറ്റുകൾ, ഡ്രോണുകൾ, മോർട്ടാറുകൾ തുടങ്ങിയ ഭീഷണികളെ അതിവേഗത്തിലും കുറഞ്ഞ ചെലവിലും നിർവീര്യമാക്കാൻ അയേൺ ബീം സംവിധാനത്തിന് കഴിയും എന്നാണ് റിപ്പോർട്ടുകൾ.
ഹീബ്രുവിൽ "ഓർ ഈറ്റാൻ" (ഈറ്റന്‍റെ വെളിച്ചം) എന്നറിയപ്പെടുന്ന അയേൺ ബീം, ഇസ്രയേലി പ്രതിരോധ കമ്പനിയായ റാഫേൽ അഡ്വാൻസ്‍ഡ് ഡിഫൻസ് സിസ്റ്റംസ് വികസിപ്പിച്ചെടുത്തതാണ്. 2014-ൽ സിംഗപ്പൂർ എയർഷോയിലാണ് ഇത് ആദ്യമായി പ്രദർശിപ്പിച്ചത്. പരമ്പരാഗത മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ചെലവേറിയതും ഫലപ്രദമല്ലാത്തതുമാണെന്ന് കണ്ടെത്തിയ ഡ്രോണുകൾ, മോർട്ടാറുകൾ,ഹ്രസ്വ-ദൂര റോക്കറ്റുകൾ തുടങ്ങിയ ചെറുതും വിലകുറഞ്ഞതുമായ ആയുധങ്ങൾ തടയുക എന്നതായിരുന്നു തുടക്കം മുതൽ തന്നെ അയേൺ ബീമിന്‍റെ ലക്ഷ്യം.
ഇപ്പോൾ അയേൺ ബീം പ്രതിരോധ വിന്യാസത്തിന് പൂർണ്ണമായും തയ്യാറാണ്. പരീക്ഷണ വേളയിൽ അയേൺ ബീമിന്‍റെ പ്രകടനം മികച്ചതായിരുന്നുവെന്ന് ഇസ്രയേലി പ്രതിരോധ മന്ത്രാലയം പറയുന്നു.
https://www.facebook.com/Malayalivartha