കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനിടയുണ്ട്... ദിവസഫലമിങ്ങനെ...

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
പ്രധാനപ്പെട്ട കാര്യങ്ങളിൽ ഇന്ന് തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ധനനഷ്ടം, അപമാനം, ആരോഗ്യപരമായ അസ്വസ്ഥതകൾ എന്നിവയിൽ ശ്രദ്ധിക്കണം. ചിലർക്ക് മൃഗങ്ങളിലൂടെയുള്ള ദോഷാനുഭവങ്ങൾ ഉണ്ടാവാം. പ്രതിസന്ധികളെ ക്ഷമയോടെ നേരിടുന്നതിലൂടെ അവയെ മറികടക്കാൻ സാധിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഈ ദിവസം തൊഴിൽ മേഖലയിൽ പരാജയങ്ങൾ നേരിടാൻ സാധ്യതയുണ്ട്. സാമ്പത്തിക ക്ലേശങ്ങളും ശത്രുദോഷവും മനസ്സിനെ അലട്ടിയേക്കാം. കോടതി കേസുകളിൽ തിരിച്ചടികൾ ഉണ്ടാവാം. കുടുംബത്തിൽ സമാധാനം നിലനിർത്താൻ കൂടുതൽ ശ്രമങ്ങൾ ആവശ്യമായി വരും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
വിജയം നേടാൻ സാധ്യതയുള്ള ദിവസമാണിത്. കുടുംബപരമായ കാര്യങ്ങളിൽ സന്തോഷം ഉണ്ടാകും.
. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും പ്രവർത്തനങ്ങൾ ലാഭകരമാക്കുന്നതിനും അനുകൂലമായ സമയമാണിത്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ലോട്ടറി, നറുക്കെടുപ്പ് എന്നിവയിൽ ഭാഗ്യം പരീക്ഷിക്കാവുന്നതാണ്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് സന്തോഷം നൽകും. തൊഴിൽ മേഖലയിൽ ഉയർച്ചയും സ്ഥാനപ്രാപ്തിയും പ്രതീക്ഷിക്കാം. വിശ്രമത്തിന് സമയം കണ്ടെത്തുന്നത് ഉചിതമാണ്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഈ ദിവസം ആരോഗ്യം മെച്ചപ്പെടുകയും മനസ്സമാധാനം ലഭിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിൽ ഐക്യം നിലനിർത്താൻ സാധിക്കും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാവാം. ഏറെക്കാലമായി നേരിട്ടിരുന്ന അപവാദ പ്രചാരണങ്ങൾക്ക് ഇന്ന് അറുതി വന്നേക്കാം. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഈ ദിവസം മാനസികമായ അസ്വസ്ഥതകൾ നേരിടാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സ്വസ്ഥത കുറവ് അനുഭവപ്പെട്ടേക്കാം. ശരീരപരമായ ക്ഷീണവും അലസതയും ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് കാരണമാകാം. കാര്യങ്ങൾ ശാന്തമായി കൈകാര്യം ചെയ്യാനും മനസ്സിന് സമാധാനം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടാനും ശ്രദ്ധിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ഈ ദിവസം അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യ ബന്ധത്തിൽ ഐക്യം ഉണ്ടാകും. രോഗശാന്തി ലഭിക്കാനും സാമ്പത്തികമായി ഉന്നതി നേടാനും സാധ്യതയുണ്ട്. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനിടയുണ്ട്. നിയമപരമായ കാര്യങ്ങളിൽ വിജയം പ്രതീക്ഷിക്കാം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
തൊഴിൽ മേഖലയിൽ വിജയവും ധനനേട്ടവും ഉണ്ടാകും. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ പ്രോജക്ടുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ബന്ധുക്കളുമായി കൂടുതൽ അടുത്തിടപഴകാൻ സാധിക്കും. ദമ്പതികൾ തമ്മിലുള്ള സ്നേഹവും വിശ്വാസവും വർദ്ധിക്കും. മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ഇന്ന് സംഭവിച്ചേക്കാം.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ഈ ദിവസം ചില സാമ്പത്തിക പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. സർക്കാരിൽ നിന്നും ലോൺ എടുത്തവർ ജപ്തി നോട്ടീസ് പോലുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കുക. ഉദരസംബന്ധമായോ ആമാശയ സംബന്ധമായോ അസുഖമുള്ളവർ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം. കാര്യങ്ങൾ മുൻകൂട്ടി കണ്ട് പെരുമാറുന്നത് ബുദ്ധിപരമായിരിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
കുടുംബാംഗങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. മാതാപിതാക്കൾക്കോ കുട്ടികൾക്കോ രോഗങ്ങൾ കാരണം ആശുപത്രിവാസം വേണ്ടിവന്നേക്കാം. ഉറക്കക്കുറവ്, അമിതമായ ഭയം എന്നിവ അലട്ടിയേക്കാം. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് മുൻഗണന നൽകുന്നത് വളരെ പ്രധാനമാണ്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ഈ ദിവസം വളരെ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. പുതിയ വാഹനം സ്വന്തമാക്കാൻ സാധ്യതയുണ്ട്. പ്രേമബന്ധങ്ങൾ വിവാഹത്തിലേക്ക് നീങ്ങാൻ സാധ്യത കാണുന്നു. ദാമ്പത്യ ഐക്യം, ധനനേട്ടം, തൊഴിൽ വിജയം എന്നിവ ലഭിക്കും. സന്തോഷകരമായ കാര്യങ്ങൾ ഇന്ന് ജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വളരെ അനുകൂലമായ ദിവസമാണിത്. നിയമപരമായ കാര്യങ്ങളിൽ വിജയം നേടും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ധനലാഭം, ആരോഗ്യവർദ്ധനവ്, ദാമ്പത്യ ഐക്യം എന്നിവ പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാനിടയുണ്ട്.
"
https://www.facebook.com/Malayalivartha