കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ മുസ്ലീം മതമൗലികവാദി സംഘടനയായ മുജാഹിദിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസെഷൻ സംഘടിപ്പിച്ച പരിപാടിവിവാദത്തിൽ.ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം കാണാതിരിക്കാൻ കർട്ടൻ കെട്ടി മറച്ചാണ് പരിപാടി നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. സ്റ്റേജിന് സമീപത്തായി ആൺകുട്ടികൾ മുൻനിരയിൽ ഇരിക്കുന്നത് ചിത്രത്തിൽ കാണാം. പിന്നിൽ മൂടുപടം കൊണ്ട് മറച്ചിടത്തായി പെൺകുട്ടികളെയും കാണാം. മതം – ശാസ്ത്രം – ധാർമ്മികത എന്ന വിഷയത്തിൽ ക്യാമ്പസ് ഡിബേറ്റ് എന്നാണ് സംഘടനയുടെ നോട്ടീസിൽ പറയുന്നത്. നൂറു ശതമാനം സാക്ഷരതയും പുരോഗമന സമൂഹമെന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തിലാണ് അഫ്ഗാൻ മോഡൽ.
പരിപാടിക്ക് അനുമതി നൽകിയവർക്കെതിരെ ശക്തമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി വൈസ് ചാൻസലർക്ക് പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ വർഗീയ വിഷം കുത്തിവയ്‌ക്കുന്ന ഇത്തരം പരിപാടികൾ സർക്കാർ കാമ്പസിനുള്ളിൽ നടക്കുന്നത് അപകടകരമാണ്. നടപടി വൈകുന്ന പക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. അശ്വതി പറഞ്ഞു.
പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി മുൻ ഡിജിപി ഡോ. ടി പി സെൻകുമാർ. ഇതാണ് നിങ്ങളൊക്കെ പറയുന്ന പുരോഗമനം , സ്ത്രീ സ്വാതന്ത്ര്യം, തുല്യത !!!
ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് !
ഇതാണ് നമ്പർ വൺ കേരളമെന്ന് എസ്എഫ്ഐയും ഡിവൈഎഫ്ഐയും വീമ്പിളക്കുന്നത് ! എന്ന് ചിത്രങ്ങൾ അടക്കം പങ്കു വച്ച് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇതിനു താഴെ ഹിന്ദുക്കളുടെ ഏല്ലാ കാര്യത്തിലും ഇടപെടും. പക്ഷെ സ്വന്തം കാര്യം വരുമ്പോൾ കർട്ടന്റെ മറ വേണം , ശബരിമല യുവതി പ്രവേശനവും ആയി ബന്ധപ്പെട്ട നവോത്ഥാന മതിലിൽ ഇവരും പങ്കെടുത്തു കാണും. അവിടെ പ്രസംഗിക്കാൻ നിൽക്കുന്ന 3 എണ്ണത്തിന്റെ മോന്തയിലേക്ക് നോക്കിയപ്പോൾ ആദ്യം വിചാരിച്ചതു താലിബാന്റെ നേതാക്കന്മാർ ആണെന്ന് ആണ്.പിന്നെ ആയ ബോർഡ് വായിച്ചപ്പോൾ ആണ് മലയാളം കണ്ടത് , പ്രബുദ്ധരായ കേരള ജനതയെ ഇത് പോലുള്ള പുരോഗമനത്തിന്റെ കൊടുമുടിയിൽ എത്തിച്ചതിനു ഇടതിനും, വലതിനും കേരള ജനത കടപ്പെട്ടിരിക്കുന്നു. എന്നിങ്ങനെയുള്ള കമെന്റുകൾ കൊണ്ട് നിറയുകയാണ്.
https://www.facebook.com/Malayalivartha