അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലേക്ക്

ആവേശപ്പോരാട്ടത്തിനൊടുവില്‍ അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെത്തി. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം കുശാല്‍ മെന്‍ഡിസിന്റെ അപരാജിത അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ മറികടക്കുകയായിരുന്നു.
52 പന്തില്‍ 74 റണ്‍സുമായി കുശാല്‍ മെന്‍ഡിസ് പുറത്താകാതെ നിന്നപ്പോള്‍ 13 പന്തില്‍ 26 റണ്‍സുമായി കാമിന്ദു മെന്‍ഡിസിന് വിജയത്തില്‍ കൂട്ടായി. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്കയും ബംഗ്ലാദേശും സൂപ്പര്‍ ഫോറിലെത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്താതെ പുറത്താകുകയായിരുന്നു. സ്‌കോര്‍ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 169-8, ശ്രീലങ്ക 18.4 ഓവറില്‍ 171-4
170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്കക്ക് മൂന്നാം ഓവറില്‍ തിരിച്ചടി നേരിടുകയായിരുന്നു. ആറ് റണ്‍സെടുത്ത പാതും നിസങ്കയെ വീഴ്ത്തിയ അസ്മത്തുള്ള ഒമര്‍സായി ലങ്കക്ക് ആദ്യ തിരിച്ചടി നല്‍കി. പവര്‍ പ്ലേ തീരും മുമ്പ് കാമില്‍ മിഷാറയും വീണു. എന്നാല്‍ കുശാല്‍ മെന്‍ഡിസും കുശാല്‍ പെരേരയും ചേര്‍ന്ന് ലങ്കയെ കരകയറ്റി.
"
https://www.facebook.com/Malayalivartha