അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് പൊലീസ് ജീപ്പ് കുഴിയില്‍ വീണു

വാഹന പരിശോധന നടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് പൊലീസ് ജീപ്പ് കുഴിയില്‍ വീണ് സിപിഒയ്ക്ക് പരിക്ക്. കാസര്‍കോട് ബേഡകം പൊലീസ് സ്‌റ്റേഷനിലെ ജീപ്പാണ് അമിതവേഗത്തിലെത്തിയ ആള്‍ട്ടോ കാറിലുണ്ടായിരുന്നവര്‍ ഇടിച്ചു തെറിപ്പിച്ചത്. സംഭനത്തിനുശേഷം കടന്നുകളഞ്ഞ കാര്‍ യാത്രികര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
കുറ്റിക്കോലില്‍ രാത്രി 11 മണിയ്ക്ക് വാഹന പരിശോധന നടക്കുന്നതിനിടെയാണ് സംഭവം. അമിതവേഗത്തിലെത്തിയ കാര്‍ പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല. ജീപ്പില്‍ ഇടിച്ചശേഷം കാര്‍ ബന്തടുക്ക ഭാഗത്തേക്ക് ഓടിച്ചുപോയി. സംഭവസമയത്ത് എസ് ഐ മനോജും സംഘവുമാണ് ജീപ്പിലുണ്ടായിരുന്നത്. സിപിഒമാരായ ഗണേഷ്, രാകേഷ് എന്നിവര്‍ വാഹനത്തിലുണ്ടായിരുന്നപ്പോഴാണ് ഇടിയുടെ ആഘാതത്തില്‍ ജീപ്പ് കുഴിയിലേക്ക് വീണത്. ഇതില്‍ സിപിഒ രാകേഷിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ബേഡകം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിക്കവെ കുറ്റിക്കോല്‍, ബന്തടുക്ക, പള്ളത്തിങ്കാല്‍ എന്നിവിടങ്ങളില്‍ വച്ച് കാര്‍ ജീപ്പിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ജീപ്പിനും വലിയ തകരാറുണ്ടായി.
https://www.facebook.com/Malayalivartha