തിരുവനന്തപുരം വെഞ്ഞാറമ്മൂട് ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...

ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍. നെടുമങ്ങാട് പൂവത്തൂര്‍ സ്വദേശി ജയകുമാറാണ്(45) അറസ്റ്റിലായത്. വട്ടപ്പാറ വേറ്റിനാട് സ്വദേശി സുരേന്ദ്രന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് നടപടിയെടുത്തത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 28നാണ് മോഷണം നടന്നത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ നെടുമങ്ങാട് നിന്നും പിടികൂടുകയായിരുന്നു. മോഷണം നടത്തിയ ബൈക്ക് നെടുമങ്ങാട് ഒരു ആക്രി കടയില്‍ വിറ്റതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ഇയാളുടെ പേരില്‍ നെടുമങ്ങാടും മറ്റു സ്റ്റേഷനുകളിലും വധശ്രമം, മോഷണം ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉള്ളതായും പോലീസ് പറഞ്ഞു. വട്ടപ്പാറ സി.ഐ.ശ്രീജിത്, എസ്.ഐ. പ്രദീപ്, സിവിള്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി .
"
https://www.facebook.com/Malayalivartha