കിണറ്റിൽ വീണ വളർത്തുനായയെ രക്ഷിക്കാൻ രണ്ട് സാരി കൂട്ടിക്കെട്ടി അതിൽ പിടിച്ച് ഇറങ്ങി; നായയെ രക്ഷിച്ചശേഷം പുറത്തേക്കു കയറാനുള്ള ശ്രമത്തിനിടയിൽ സാരിയിൽ നിന്നുള്ള പിടിവിട്ട് യുവതി കിണറ്റിലേക്ക് പതിച്ചു; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സംഭവിച്ചത്!

നമ്മുടെ വീടുകളിൽ നാം ഓമനിച്ചും താലോലിച്ചും ഒരുപാട് ഓമന മൃഗങ്ങളെ വളർത്താറുണ്ട്. ചിലപ്പോഴൊക്കെ നമ്മുടെ കിണറുകളിൽ ഇവ വീണുപോകുന്നത് സർവ്വസാധാരണമാണ്. കിണറ്റിൽ വീണ വളർത്തുനായയെ രക്ഷിക്കാനിറങ്ങി കിണറ്റിലകപ്പെട്ട യുവതിയെ അഗ്നിരക്ഷാസേന പുറത്തെത്തിക്കുകയുണ്ടായി. വിളപ്പിൽശാല കുണ്ടാമൂഴിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.
കുണ്ടാമൂഴി കുന്നത്തുവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പാർവതിയുടെ വളർത്തുനായയാണ് വീട്ടിലെ കിണറ്റിൽ വീണു. ഇതിനെ രക്ഷിക്കാൻ രണ്ട് സാരി കൂട്ടിക്കെട്ടി ഇതിൽ പിടിച്ച് പാർവതി കിണറ്റിലിറങ്ങുകയായിരുന്നു. നായയെ രക്ഷിച്ചശേഷം പുറത്തേക്കു കയറാനുള്ള ശ്രമത്തിനിടയിൽ സാരിയിൽനിന്നുള്ള പിടിവിട്ട് യുവതി കിണറ്റിലേക്ക് പതിച്ചു .
കാലിനും കൈക്കും പരിക്കേറ്റതിനാൽ പിന്നീട് പുറത്തക്കു കയറാനായില്ല. കിണറ്റിലെ പമ്പുസെറ്റിന്റെ പൈപ്പിൽ പിടിച്ചുകിടന്ന ഇവരെ കാട്ടാക്കടയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി പുറത്തെത്തിക്കുകയും ചെയ്തു . ഫയർമാൻ മഹേന്ദ്രനാണ് കിണറ്റിലിറങ്ങിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മുരുകൻ, ഉദ്യോഗസ്ഥരായ അനിൽകുമാർ, ബിജു, വിനുമോൻ, സജീവ്രാജ് എന്നിവർ രക്ഷാദൗത്യത്തിൽ പങ്കെടുത്തു. എന്തായാലും നായ രക്ഷപ്പെടുകയും അതിനെ രക്ഷിക്കാൻ ശ്രമിച്ചവരും രക്ഷപ്പെടുകയും ചെയ്തു എന്നതാണ് ആശ്വാസകരമായ കാര്യം.
https://www.facebook.com/Malayalivartha