ഞാൻ ഇസ്ലാമോഫോബിയ ബാധിച്ച ഒരാൾ അല്ല; സി.പി.എം. മെമ്പറും അല്ല; എന്റെ ജോലി സ്ഥിരം അല്ല എന്നും ദിവസ വേദനത്തിന് ഗസ്റ്റ് ലെക്ചറർ ആയി ജോലി നോക്കുന്ന ആളാണ് എന്നും എല്ലാവരെയും അറിയിക്കാൻ ആഗ്രഹിക്കുന്നു; ബിന്ദു അമ്മിണി എന്ന എനിക്ക് സ്വന്തമായ നിലപാടുകളും തീരുമാനങ്ങളും ഉണ്ട്; എന്നെ ഇത്തരത്തിൽ അപമാനിക്കുന്നതിനു ഇടതുപക്ഷ സർക്കാർ കൂട്ടു നിൽക്കുക ആണെന്ന് തന്നെ പറയേണ്ടി വരും; ആഞ്ഞടിച്ച് ബിന്ദു അമ്മിണി

എന്നെ ഇത്തരത്തിൽ അപമാനിക്കുന്നതിനു ഇടതുപക്ഷ സർക്കാർ കൂട്ടു നിൽക്കുക ആണെന്ന് തന്നെ പറയേണ്ടി വരും.പിന്നെ എന്നെ അറിയാവുന്നവരുടെ ഇടയിൽ സംഘികൾ പടച്ചു വിടുന്ന അശ്ലീലമൊന്നും വിലപ്പോവില്ലെന്ന് ബിന്ദു അമ്മിണി. അവരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ബിന്ദു അമ്മിണി എന്ന എനിക്ക് സ്വന്തമായ നിലപാടുകളും തീരുമാനങ്ങളും ഉണ്ട്. ഞാൻ ഇസ്ലാമോഫോബിയ ബാധിച്ച ഒരാൾ അല്ല.
സി. പി. എം. മെമ്പറും അല്ല. എന്റെ ജോലി സ്ഥിരം അല്ല എന്നും ദിവസ വേദനത്തിന് ഗസ്റ്റ് ലെക്ചറർ ആയി ജോലി നോക്കുന്ന ആളാണ് എന്നും എല്ലാവരെയും അറിയിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ജോലിയിൽ പ്രൊമോഷൻ കിട്ടാൻ വേണ്ടി സിപിഎം ന്റെ ശിങ്കിടി ആയി നടക്കുന്നു എന്ന ആരോപണം ഒന്നും വിലപ്പോവില്ല.
ലീഗൽ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ മെയിൻ ലിസ്റ്റിൽ ഉണ്ടായിട്ടും അർഹതപ്പെട്ട ജോലി പോലും നിഷേധിക്കുന്നതിനു സെക്രട്ടറിയേറ്റ് ലോ ഡിപ്പാർട്മെന്റ്ലെ ഭരണ പ്രതിപക്ഷ യൂണിയനുകൾ ഒന്നിച്ചു പ്രവർത്തിക്കുകയാണ് ഉണ്ടായത്. ഇത്‌മായി ബന്ധപ്പെട്ടു നിരവധി പരാതികൾ മുഖ്യമന്ത്രിക്കടക്കം റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ നൽകിയിട്ടുള്ളതാണ്.
ന്യായമായും കിട്ടേണ്ടിയിരുന്ന ജോലി പോലും നിഷേധിച്ചവരുടെ കൂട്ടത്തിൽ എല്ലായൂണിനുകളുടെയും ഇടപെടൽ ഉണ്ട്. പിന്നെ സിപിഎം ഇൽ നിന്നും എന്ത് സാമ്പത്തിക സഹായം ആണ് എനിക്ക് കിട്ടിയതെന്നു ആരോപണം ഉന്നയിക്കുന്നവരോട് ചോദിക്കാതിരിക്കാൻ ആവില്ല. എന്റെ ശരികൾക്കൊപ്പം ഞാൻ നിൽക്കും. അത് സിപിഎം ന്റെ നിലപാടു നോക്കിയിട്ടില്ല.
അപവാദങ്ങൾ പടച്ചു വിടുന്നവരോട് ഒന്നുകൂടി പറയാൻ ഉണ്ട്. മറ്റൊരു ശക്തമായ ബദൽ ഇല്ലാത്തിടത്തോളം കാലം ഞാൻ ഇടതു പക്ഷത്തിനു തന്നെ വോട്ടു ചെയ്യും. എന്ന് കരുതി എന്റെ തലച്ചോർ എവിടെയും പണയപ്പെടുത്തിയിട്ടില്ല. വിമർശിക്കേണ്ടിടത്തു വിമർശിക്കുക തന്നെ ചെയ്യും. അത് എന്തെങ്കിലും അപ്പതുട്ടുകൾക്ക് വേണ്ടി അല്ല. ആദിവാസി ദളിത് സ്ത്രീ വിരുദ്ധ നിലപാടുകൾആരുടെ പക്ഷത്തു നിന്നായാലും അത് പറയുന്നതിന് എനിക്ക് യാതൊന്നും നോക്കേണ്ടതില്ല.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്ന് ഭാവി ശോഭനമാക്കാം എന്നൊരു മോഹമൊന്നും സൂക്ഷിക്കുന്നില്ല. കമന്റ്കൾ കണ്ടു കൂട്ടിച്ചേർക്കുന്നത് എന്റേത് എന്നു പറഞ്ഞു സംഘികൾ മോർഫ് ചെയ്തു ഇറക്കിയ വീഡിയോ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഞാൻ കോഴിക്കോട് എസ് പി ക്ക് പരാതി നൽകിയിട്ടുണ്ട്.
അതിൽ അന്വേഷണം നടത്തി പ്രതികളെ കണ്ടു പിടിക്കുകയും ആ വീഡിയോ എന്റേത് അല്ല എന്നു പറയേണ്ടതും കേരള പോലീസ് ആണ് എന്നെ ഇത്തരത്തിൽ അപമാനിക്കുന്നതിനു ഇടതുപക്ഷ സർക്കാർ കൂട്ടു നിൽക്കുക ആണെന്ന് തന്നെ പറയേണ്ടി വരും.പിന്നെ എന്നെ അറിയാവുന്നവരുടെ ഇടയിൽ സംഘികൾ പടച്ചു വിടുന്ന അശ്ലീലമൊന്നും വിലപ്പോവില്ല.
https://www.facebook.com/Malayalivartha