കോടിയേരി ബാലകൃഷ്ണന്റെ വാദം യുക്തിരഹിതം; നിയമത്തെപ്പറ്റി വിവരമില്ലാത്ത കുറച്ചുപേരെ കുറച്ചുസമയം പറ്റിയ്ക്കാം എന്നല്ലാതെ ഈ ന്യായീകരണത്തിനു എന്തെങ്കിലും സാധുത ഉണ്ടോ? ആടിനെ പട്ടിയാക്കരുത്, പ്ലീസ്; കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് ഹരീഷ് വാസുദേവൻ

ആടിനെ പട്ടിയാക്കരുത്, പ്ലീസ്. കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് ഹരീഷ് വാസുദേവൻ രംഗത്ത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കോടിയേരി ബാലകൃഷ്ണന്റെ വാദം യുക്തിരഹിതം. ആടിനെ പട്ടിയാക്കരുത്, പ്ലീസ്. "സദുദ്ദേശ്യത്തോടെ നായനാര്‍ ഭരണകാലത്ത് കൊണ്ടുവന്ന വ്യവസ്ഥയെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ട്.
ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുന്നത്" - എന്നാണ് ശ്രീ.കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. Vague ആയി ചതിക്കുഴി എന്നു പറയുന്നതല്ലാതെ അതെങ്ങനെ എന്നു പറയുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ഈ ലേഖനത്തിൽ കോടിയേരി. ആരായിരിക്കണം ലോകായുക്ത എന്നു തീരുമാനിക്കുന്നതും നിയമിക്കുന്നതും സംസ്ഥാന സർക്കാരാണ്, കേന്ദ്രമല്ല. നീതിപൂർവ്വകമായി പ്രവർത്തിക്കുന്ന ആളെ മാത്രം വെച്ചാൽ പോരേ?
അതോ സിപിഐഎമ്മിനു ഈ രാജ്യത്തെ ഒരു റിട്ടയർഡ് ജഡ്ജിയെയും വിശ്വാസമില്ലേ? ഇല്ലെങ്കിൽ ലോകായുക്തയെ തന്നെ പിരിച്ചുവിടണ്ടേ? 1959 ൽ ഇ എം എസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടത് ലോകായുക്ത നിയമത്തിലൂടെ അല്ല, ആർട്ടിക്കിൾ 356 ലെ അധികാരം ഉപയോഗിച്ചാണ്. അതിപ്പോഴുമുണ്ട്. ഈ ഓർഡിനൻസ് പ്രകാരവും ലോകായുക്ത മുഖ്യമന്ത്രിയെ നീക്കം ചെയ്യാൻ നിർദ്ദേശം നൽകേണ്ടത് ഗവർണ്ണർക്ക് ആണ്.
മുഖ്യമന്ത്രിയെ കേട്ടു ഗവർണ്ണർ അന്തിമ തീരുമാനം എടുക്കണമെന്നാണ്.ബിജെപി സർക്കാർ വെയ്ക്കുന്ന ഗവർണറെ ആണോ സംസ്ഥാന സർക്കാർ വെയ്ക്കുന്ന ലോകായുക്തയെക്കാൾ സിപിഐഎമ്മിനു വിശ്വാസം?? ലോകായുക്ത തരാത്ത നീതി ഗവർണ്ണറിൽ നിന്ന് കിട്ടുമെന്നാണോ?? കേന്ദ്രസർക്കാർ ഗവർണർ വഴി ഇടപെടും എന്നാണെങ്കിൽ 14 ആം വകുപ്പിന്റെ ഭേദഗതിയിൽ ഗവർണ്ണറെ ഉൾപ്പെടുത്തിയത് ശരിയോ??
നിയമത്തെപ്പറ്റി വിവരമില്ലാത്ത കുറച്ചുപേരെ കുറച്ചുസമയം പറ്റിയ്ക്കാം എന്നല്ലാതെ ഈ ന്യായീകരണത്തിനു എന്തെങ്കിലും സാധുത ഉണ്ടോ? സിപിഐഎമ്മിനു സംസ്ഥാന സെക്രട്ടറിയിൽ നിന്ന് അൽപ്പം കൂടി നിലവാരമുള്ള ന്യായീകരണം പ്രതീക്ഷിക്കുന്നു. കോണ്ഗ്രസ് ഈ നിയമം അവരവരുടെ സംസ്ഥാനങ്ങളിലും കൊണ്ടുവരണം എന്നല്ലേ സിപിഐഎമ്മിനു പറയേണ്ടത്? കേന്ദ്രവും കേരളാ മോഡലിൽ ലോക്പാൽ കൊണ്ടുവരണം എന്നുവെണ്ടേ സിപിഐഎം പറയേണ്ടത്?? കഷ്ടം !
https://www.facebook.com/Malayalivartha