'അടിയന്തര ശസ്ത്രക്രിയ നടത്തിയത് കൊണ്ട് ആൾ രക്ഷപ്പെട്ടു. പക്ഷേ മുന്നോട്ടുള്ള റിക്കവറി എങ്ങനെയാവും എന്നത് പ്രശ്നമാണ്. ശരീരത്തിന്റെ ഒരു വശം തളർന്നു. സംസാരശേഷിയെ ബാധിച്ചു. ഒഴിവാക്കാമായിരുന്ന ഒരു നിർഭാഗ്യം. ഇങ്ങനെ കോവിഡ് പരോക്ഷമായി ബാധിക്കുന്ന ജീവിതങ്ങളുമുണ്ട്...' പണി വന്നാൽ സ്വയം ചികിത്സ തേടരുത്! മുന്നറിയിപ്പുമായി ഡോക്ടർ
നിലവിൽ ടെസ്റ്റ് ചെയ്യുന്ന രണ്ടു പേരിൽ ഒരാൾ വീതം കോവിഡ് പോസിറ്റീവ് ആയിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് കാണുവാൻ സാധിക്കുന്നത്. എന്നാൽ നിലവിലെ അവസ്ഥ കണക്കിലെടുത്ത് പനി പ്രത്യക്ഷമാകുമ്പോൾ തന്നെ കോവിഡാണെന്നു കരുതി ടെസ്റ്റ് ചെയ്യാതെ സ്വയം ഐസലേഷനിൽ കഴിയുന്നവരും അനവധിയാണ്.
എന്നാൽ മറ്റ് രോഗാവസ്ഥകളുള്ളവർ പരിശോധിച്ച് കോവിഡ് ആണെന്ന് ഉറപ്പിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്കു നീങ്ങുകയാണെങ്കിൽ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ തേടേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുകയാണ് ഡോ. കുഞ്ഞാലിക്കുട്ടി.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
42 വയസ്സുള്ള ആൾ. പനിച്ചു വിറച്ചു വീട്ടിൽ ഇരുന്നു. മൂന്നാലു ദിവസമായി വിട്ടു വിട്ടു ചെറിയ പനി. ഭയങ്കര ക്ഷീണവും. കോവിഡ് ആയിരിക്കാമെന്ന് കരുതി. ടെസ്റ്റ് എടുക്കാനൊന്നും പോയില്ല.
അഞ്ചാം ദിവസം ടോയ്‌ലെറ്റിൽ പോയ ആൾ പുറത്തു വരാത്തതു കൊണ്ട് ഭാര്യ കതക് തള്ളിത്തുറന്നു നോക്കിയപ്പോൾ തറയിൽ അർധപ്രാണനായി കിടക്കുന്നു. ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിൽ പോയി. സ്കാനിൽ തലച്ചോറിൽ ഒരു വലിയ രക്തസ്രാവം. ഹൃദയത്തിന്റെ താളം ശരിയല്ല. സ്റ്റെതസ്കോപ്പ് വച്ചാൽ ലോറി ഇരമ്പുന്നതു പോലെ.
എക്കോ ചെയ്തപ്പോൾ ഹൃദയവാൽവിൽ അരിമ്പാറകൾ പോലെ ബാക്ടീരിയക്കൂട്ടങ്ങൾ (infective endocarditis). അതിലൊരെണ്ണം വിട്ടു പോയി തലച്ചോറിലെ രക്തക്കുഴലിൽ പറ്റിപിടിച്ചു രക്തക്കുഴലിന്റെ ഭിത്തിയെ ബലഹീനമാക്കി ബലൂൺ പോലെ വീർത്തു (mycotic aneurysm) പൊട്ടിയതാണ് തലച്ചോറിലെ രക്തസ്രാവത്തിന് കാരണം.
അടിയന്തര ശസ്ത്രക്രിയ നടത്തിയത് കൊണ്ട് ആൾ രക്ഷപ്പെട്ടു. പക്ഷേ മുന്നോട്ടുള്ള റിക്കവറി എങ്ങനെയാവും എന്നത് പ്രശ്നമാണ്. ശരീരത്തിന്റെ ഒരു വശം തളർന്നു. സംസാരശേഷിയെ ബാധിച്ചു. ഒഴിവാക്കാമായിരുന്ന ഒരു നിർഭാഗ്യം. ഇങ്ങനെ കോവിഡ് പരോക്ഷമായി ബാധിക്കുന്ന ജീവിതങ്ങളുമുണ്ട്.
https://www.facebook.com/Malayalivartha