"ഫോണിൽ മഞ്ചുവുമായുള്ള സംഭാഷണം ഉണ്ട്"...!!..അന്വേഷണ സംഘം പുറത്തു വിട്ടാല്‍ തന്റെ സ്വകാര്യതയെ ബാധിക്കും, അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതെല്ലാം ഹാജരാക്കി, ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്ന് ദിലീപ്, നടൻ ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി ഹൈക്കോടതി....

വധശ്രമ ഗൂഢാലോചന കേസില്‍ പ്രധാന തെളിവാണ് പ്രതികൾ ആ കാലയളവിൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ.പ്രതികൾ കേസുമായി സഹകരിക്കണമെന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇത് കഴിഞ്ഞ ദിവസം ഹാജരാക്കാൻ ദിലീപിനോട് കൈബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇതിന് ദിലീപ് തയ്യാറായിരുന്നില്ല. നടന്റെ ഈ നടപടിയിൽ കർശന നിലപാട് എടുത്തിരിക്കുകയാണ് ഹൈക്കോടതി.
ദിലീപിന് ഫോണ്‍ കൈമാറാന്‍ ആശങ്കയെന്തിനാണെന്നാണ് കോടതി ഉയർത്തിയ ചോദ്യം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെല്ലാം ഉടൻ ഹാജരാക്കണമെന്നും ദിലീപിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയിലാണ് അടിയന്തരമായി കേസ് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.
എന്നാല്‍, മുന്‍ഭാര്യയുമായുള്ള സംഭാഷണവും ആ ഫോണിലുണ്ട്. അത് അന്വേഷണ സംഘം പുറത്തു വിട്ടാല്‍ തന്റെ സ്വകാര്യതയെ ബാധിക്കുമെന്നാണ്.കോടതി ഉയർത്തിയ ചോദ്യത്തിന് ദിലീപ് മറുപടി നൽകിയത്. തനിക്ക് ഒളിച്ചുവയ്‌ക്കാനായി ഒന്നുമില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതെല്ലാം ഹാജരാക്കിയെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ദിലീപ് പറഞ്ഞു. പഴയ ഫോണുകള്‍ അല്ല ഇപ്പോള്‍ ഉപയോഗിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോണ്‍ കുറ്റ കൃത്യം നടന്ന സമയത്തേത് അല്ല. പഴയ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് നല്‍കിയിരിക്കുകയാണ്. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും ദിലീപ് വ്യക്തമാക്കി.
ദിലീപിന്റെ ഈ ഉത്തരവും കോടതിയിൽ വിലപോയില്ല. തെളിവുകള്‍ ഹാജരാക്കാനുള്ള ബാദ്ധ്യത ദിലീപിനുണ്ടെന്നാണ് കോടതി വീണ്ടും ആവർത്തിച്ചത്. സംഭാഷണങ്ങള്‍ ഉള്ളതുകൊണ്ട് ഫോണ്‍ നല്‍കാനാകില്ലെന്ന് ദിലീപിന് പറയാനാകില്ലെന്നും ഫോണ്‍ ആരെക്കൊണ്ട് പരിശോധിക്കണമെന്ന് തീരുമാനിക്കുന്നത് ദിലീപല്ലെന്നും കോടതി വിമര്‍ശിച്ചു. തനിക്കെതിരെ നടക്കുന്നത് വേട്ടയാടല്‍ ആണെന്നും അന്വേഷണത്തിന്റെ സംഘത്തിന്റെ കൈയില്‍ തെളിവില്ലെന്നും ദിലീപ് പറഞ്ഞു. ബാലചന്ദ്രകുമാര്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ കൊയിലുള്ള തെളിവുകള്‍ പിടിച്ചെടുക്കണമെന്നും കേസ് തിങ്കളാഴ്‌ചത്തേക്ക് മാറ്റമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്.
അതേസമയം, വധഗൂഢാലോചന കേസില്‍ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ഉപഹർജിയുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികള്‍ ഫോണുകള്‍ ഹാജരാക്കത്തത് ദുരുദ്ദേശത്തോടെയാണെന്നും പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. 46 ദിവസം മുമ്പ് വാങ്ങിയ ഫോണാണ് ദിലീപ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. 12000 ല്‍ അധികം കോളുകളാണ് പഴയ ഫോണില്‍ ഉള്ളത്.
അതിന്റെ വിശദാംശങ്ങള്‍ കിട്ടണമെങ്കില്‍ പഴയ ഫോണ്‍ തന്നെ വേണം. കോടതി ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ തങ്ങള്‍ തന്നെ ഈ ഫോണ്‍ കണ്ടെത്തുമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. എന്നാൽ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളേക്ക് മാറ്റി. നാളെ രാവിലെ 11നാണ് ഹർജി പരിഗണിക്കുക.
ദിലീപിന് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കുമെന്നും അറസ്റ്റ് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷനൊപ്പമാണെന്ന് കോടതി വ്യക്തമാക്കി. നാളെ പ്രത്യേക സിറ്റിംഗ് നടത്തി കേസ് പരിഗണിക്കുമെന്നും കോടതി അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha