കേന്ദ്രത്തിന്റെ മിന്നൽ നീക്കം..!! നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്‌ത സംഭവത്തില്‍ തുടര്‍ നടപടിക്ക് കസ്റ്റംസിന് അനുവാദം, മുന്‍ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്‌ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം

കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അപ്രതീക്ഷിത നീക്കം തന്നെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്‌ത സംഭവത്തില്‍ തുടര്‍ നടപടിക്ക് കസ്റ്റംസിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരിക്കുകയാണ്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്‌ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം, കസ്റ്റംസിന് അനുവാദം കൊടുത്തിരിക്കുന്നത്.
നയതന്ത്ര പരിരക്ഷയുള്ള അറ്റാഷെയും കോണ്‍സുലേറ്റ് ജനറലും കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് കസ്റ്റംസ് തുടര്‍ നടപടിക്കള്‍ക്കായി കേന്ദ്രത്തോട് അനുമതി തേടുകയുണ്ടായത്.കേന്ദ്ര അനുമതി ലഭിച്ചതോടെ കാരണം കാണിക്കല്‍ നോട്ടീസിനുള്ള കരട് തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്.നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ഇരുവരും മറുപടി നൽകിയിരുന്നില്ല.
നയതന്ത്ര ചാനല്‍ വഴി പാഴ്സല്‍ കടത്തിയതിന്റെ പേരില്‍ രണ്ടു കേസുകളാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. മുന്‍മന്ത്രി കെ ടി ജലീല്‍ ഉള്‍പ്പടെ സംഭവത്തില്‍ ആരോപണ വിധേയനായിരുന്നു. വിഷയത്തില്‍ കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. സംസ്ഥാന സര്‍ക്കാറിലെ പ്രോട്ടോക്കോള്‍ ഓഫീസറേയും കേസില്‍ കസ്റ്റംസ് നിരവധി തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തിരുന്നു.
അതിനാൽ ആര്‍ക്കൊക്കെയാണ് ഈ കേസില്‍ നോട്ടീസ് നല്‍കുകയെന്നതാണ് അറിയേണ്ടത്. നയതന്ത്ര ചാനല്‍ വഴി വന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യാന്‍ കഴിയില്ലെന്നും ഇത് ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നാണ് കസ്റ്റംസ് അന്ന് കണ്ടെത്തിയത്. ഇത്തരം സാധനങ്ങൾക്കൊപ്പം സ്വർണം കടത്തിയിരുന്നോ എന്നും ഈ സമയത്ത് കസ്റ്റംസ് പരിശോധിച്ചിരുന്നു.
2017 ലാണ് യു.എ.ഇ കോണ്‍സുലേറ്റിലേക്ക് 17,000 കിലോ ഈന്തപ്പഴമെത്തിയത്. നയതന്ത്രചാനലിലൂടെ എത്തിയ ഇന്തപ്പഴത്തിന് നികുതി ഒഴിവാക്കിയിരുന്നു. കോണ്‍സുലേറ്റ് ആവശ്യത്തിനല്ലാതെ പുറത്തുവിതരണം ചെയ്യാന്‍ ധാരണയോ കരാറോ ഉണ്ടായിരുന്നില്ല. ഡിപ്ലോമാറ്റിക് കാര്‍ഗോയെന്ന് രേഖപ്പെടുത്തി, 250 പാക്കറ്റുകളിലായി മതഗ്രന്ഥമെന്ന പേരില്‍ 4479 കിലോ കാര്‍ഗോ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ തിരുവനന്തപുരത്തെത്തിയെന്നതാണ് നടപടിയ്ക്ക് കാരണമായ രണ്ടാമത്തെ സംഭവം.
ഇതില്‍ 32 പാക്കറ്റുകള്‍ അന്നത്തെ മന്ത്രി കെ.ടി. ജലീല്‍ ചെയര്‍മാനായ സിആപ്റ്റിന്റെ അടച്ചുമൂടിയ വാഹനത്തില്‍ മലപ്പുറത്തെത്തിച്ചെന്നും കണ്ടെത്തിയിരുന്നു.എന്നാല്‍ ഇത്തരത്തില്‍ എത്തിച്ച ഈന്തപ്പഴം അനാഥാലയങ്ങള്‍ക്കും സ്പെഷ്യല്‍ സ്‌കൂളുകളിലും വിതരണം ചെയ്യുകയാണ് ഉണ്ടായത്. ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വെച്ചത് അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി.അനുപമ കസ്റ്റംസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെയാണ് ഇതും ഡോളര്‍ കടത്ത് കേസും രജിസ്റ്റര്‍ ചെയ്‌തത്.
https://www.facebook.com/Malayalivartha