ദേഹണ്ഡ ജോലിക്ക് ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിവാദ പരസ്യം പിന്‍വലിച്ചു; നടപടി മന്ത്രി കെ. രാധാകൃഷ്ണന്റെ ഇടപെടലിനെ തുടർന്ന്

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ പകര്‍ച്ച വിതരണത്തിനും മറ്റ് ദേഹണ്ഡ പ്രവൃത്തികള്‍ക്കും ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷന്‍ പരസ്യം വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു.ജനുവരി 17ന് ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ക്വട്ടേഷനിലെ 'പാചകത്തിന് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണം' എന്ന ഏഴാമത്തെ വ്യവസ്ഥയാണ് വിമര്‍ശിക്കപ്പെട്ടത്.
വിവാദം ശ്രദ്ധയില്‍പെട്ടയുടന്‍ മന്ത്രി കെ. രാധാകൃഷ്ണന് ഇടപെട്ട് ക്വട്ടേഷന്‍ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ഉത്സവം നടത്തുന്നതിനാല്‍ പകര്‍ച്ചയും മറ്റും ഒഴിവാക്കി. അതിനാല്‍ പാചകത്തിന് ദേഹണ്ഡക്കാരെ ക്ഷണിക്കേണ്ടതില്ലെന്നും വെള്ളിയാഴ്ച ചേര്‍ന്ന ദേവസ്വം കമ്മിറ്റി തീരുമാനിച്ചു.
https://www.facebook.com/Malayalivartha

























