പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിനതടവ്

12കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ചുമത്തി .വണ്ടൂര്‍ ശാരിയില്‍ തിയ്യാലില് മരക്കാരകത്ത് സാദു വീട്ടില്‍ ടി.എം.എസ്.
മുഹമ്മദ് സര്വറിനെയാണ് (61) പെരിന്തല്‍മണ്ണ പോക്സോ സ്പെഷല്‍ കോടതി ജഡ്ജി കെ.പി. അനില്‍കുമാര്‍ ശിക്ഷിച്ചത്.
രണ്ട് വകുപ്പുകളിലായാണ് 20 വര്‍ഷം ശിക്ഷ വിധിച്ചത് . 20,000 രൂപ വീതം പിഴയും അടക്കണം. 2017ല്‍ വണ്ടൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പൊലീസ് ഓഫിസര്‍മാരായ വി. ബാബുരാജന്, എ.ജെ. ജോണ്സണ് എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി. സപ്ന ഹാജരായി.
https://www.facebook.com/Malayalivartha

























