Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

മകൻ ചെയ്തത് തെറ്റാണെന്ന് അറിയാം; എന്റെ അറിവിൽ അവൻ മലയിൽ പോയിട്ടില്ല; പക്ഷെ ഇപ്പോഴാണ് അറിയുന്നത് ഞാൻ അറിയാതെ ഒരു തവണ കൂട്ടുകാരുമൊത്ത് പോയിട്ടുണ്ടെന്ന്; അവൻ ഭേദപ്പെട്ട് സുഖമായി വരുമ്പോൾ മല കയറിയതിന്റെ പേരില്‍ ഉറപ്പായും അവനെ വഴക്ക് പറയും; ഞാൻ കരയാതെ നിന്നത് ആ ഒരൊറ്റ കാരണത്താൽ! മകനെ തിരിച്ചു കിട്ടിയതിൽ അതിയായ സന്തോഷമെന്ന് ബാബുവിന്റെ ഉമ്മ

09 FEBRUARY 2022 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

രണ്ടു ദിവസത്തിലധികം നീണ്ടു നിന്ന കഠിനാധ്വാനത്തിന്റെയും പ്രാർത്ഥനകളുടെയും മനോധൈര്യത്തിന്റെയും ഫലമായി മലയിടുക്കിൽ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരൻ ആശങ്കയുടെ കയത്തിൽനിന്നും ജീവിതത്തിലേക്ക് കയറി വന്നിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ വളരെ നിർണായകമാകുന്നത് ബാബുവിന്റെ ഉമ്മയുടെ പ്രതികരണവും വാക്കുകളും തന്നെയാണ്.

വളരെയധികം ആശങ്കയോടെയാണ് മിക്കവരും ഈ സംഭവം ഉറ്റു നോക്കിയത്. വളരെയധികം നെഞ്ചിടിപ്പിന്റെ നിമിഷങ്ങളിൽ കൂടി കേരളം കടന്നുപോയ ദിനം. എന്നാൽ അപ്പോഴും ശ്രദ്ധേയമായിരുന്നു കഴിഞ്ഞ ദിവസം ബാബുവിന്റെ ഉമ്മയുടെ നിലപാട്. ഉമ്മ കരയുന്നില്ല ഉമ്മയ്ക്ക് പേടിയില്ല എന്ന തരത്തിലുള്ള വിമർശനങ്ങൾ വരെ പലരും ഉന്നയിക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ ഇതിന് കൃത്യമായ മറുപടി ഉമ്മ നൽകിയിരിക്കുകയാണ്.

ഞാൻ കരഞ്ഞില്ല എന്ന് പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ ''എന്റെ ദുഃഖം മറ്റുള്ളവരുടെ മുന്നിൽ കാണിക്കുന്ന വ്യക്തിയല്ല ഞാൻ. ഇനി ഞാൻ കരഞ്ഞാൽ തന്നെ ഞാൻ തളർന്നു പോവുകയും ചെയ്യും. അതുകൊണ്ടാണ് കരയാതെ നിന്നത്. മകനെ തിരിച്ചു കിട്ടുമെന്നും മകൻ രക്ഷപ്പെടുമെന്നും 100% ഉറപ്പുണ്ടായിരുന്നു. ഇന്ത്യൻ ആർമിയോടും മാധ്യമപ്രവർത്തകരോടും ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവരോടും വളരെയധികം നന്ദിയുണ്ട്.

ഞങ്ങൾ വിളിക്കുന്ന ദൈവത്തിനും നന്ദിയുണ്ടെന്നും ഉമ്മ പറഞ്ഞു. മകൻ ചെയ്തത് തെറ്റാണെന്ന് അറിയാം. എന്റെ അറിവിൽ അവൻ മലയിൽ പോയിട്ടില്ല.പക്ഷെ ഇപ്പോഴാണ് അറിയുന്നത് ഞാൻ അറിയാതെ ഒരു തവണ കൂട്ടുകാരുമൊത്ത് പോയിട്ടുണ്ടെന്ന്. അവൻ ഭേദപ്പെട്ട് സുഖമായി വരുമ്പോൾ മല കയറിയതിന്റെ പേരില്‍ ഉറപ്പായും അവനെ വഴക്ക് പറയും.ഭേദമായി വരുമ്പോൾ ഞാൻ അവനെ അടിക്കും.

ചീത്ത പറയുകയും ചെയ്യുമെന്നും ഉമ്മ പറഞ്ഞു. മകനെ തിരിച്ചു കിട്ടിയതിൽ അതിയായ സന്തോഷമുണ്ടെന്നും മാധ്യമപ്രവർത്തകരോട് ഉമ്മ പറഞ്ഞു. നാട്, സൈന്യം, പോലീസ്, പത്രപ്രവര്‍ത്തകര്‍... ആരോട് നന്ദി പറയണം എന്നറിയില്ല. കളക്ടര്‍ വന്നു, മലയുടെ മുകളില്‍വരെ മാഡം എത്തി. ഷാഫി പറമ്പില്‍ എംഎല്‍എ വന്നു. ഇവിടെ നിന്ന് മാത്രമല്ല, പല സ്ഥലങ്ങളില്‍നിന്നും ആളുകള്‍ എത്തി. എല്ലാവരോടും നന്ദി പറയുന്നു.

ഇവിടെ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും പറഞ്ഞു.ബാബു വെള്ളം കുടിച്ചു എന്നാണ് അറിഞ്ഞത്. പക്ഷേ അവന് ക്ഷീണമുണ്ടാകും. രണ്ട് ദിവസമായി അവന്‍ ഭക്ഷണം കഴിച്ചിരുന്നില്ല. ഇന്നേക്ക് മൂന്നാം ദിവസമാണ്. . സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഇനിമേല്‍ ഒരു തെറ്റും മക്കള്‍ ചെയ്യരുത്. നാളെ മറ്റാർക്കും ഇങ്ങനെ സംഭവിക്കാന്‍ പാടില്ല. മകന്‍ തെറ്റ് ചെയ്തു. അതില്‍ കുറ്റബോധമുണ്ടെന്നും റഷീദ പറഞ്ഞു.

അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മലയടിവാരത്ത് കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷിച്ചെടുത്താൻ നന്നേ പാടുപെട്ടു.ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു.

രക്ഷപ്പെടുത്തിയ ശേഷം ബാബുവിന്റെ ആരോഗ്യ നിലയിൽ ആശങ്കപരമായ കാര്യങ്ങൾ സംഭവിച്ചിരുന്നു. ബാബു വെള്ളം കുടിച്ചതിന് പിന്നാലെ രക്തം ഛർദിക്കുകയുണ്ടായി. രക്ഷാപ്രവർത്തകർ അവശനിലയിലായ ബാബുവിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ് .അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

ഇപ്പോൾ ബാബുവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്. എന്നാൽ ബാബുവിനെ മലമുകളിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സയും വെള്ളവും ഭക്ഷണവും നൽകിയതാണ്. പക്ഷേ വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛർദിക്കുകയായിരുന്നു. എന്തായാലും ഇപ്പോൾ ബാബുവിന്റെ ആരോഗ്യം തൃപ്തികരമാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

INDIA കരുതലോടെ ഇന്ത്യ  (3 minutes ago)

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ  (7 minutes ago)

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (14 minutes ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (20 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (24 minutes ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (26 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (49 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (5 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

Malayali Vartha Recommends