എല്ലാ കള്ളക്കളിയും പോലീസ് പൊക്കി, ഫുള്‍സ്ലീവ് ഷര്‍ട്ട് ധരിച്ച് ഒരു കൈ മറച്ചുപിടിക്കാന്‍ ശ്രമിച്ചത് ആ തെളിവ് പുറത്തറിയാതിരിക്കാൻ, അമ്പലമുക്ക് അലങ്കാരച്ചെടി വില്പനശാലയ്ക്കുള്ളില് യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്...!!

അമ്പലമുക്കില്‍ അലങ്കാരച്ചെടി വില്പനശാലയ്ക്കുള്ളില് 38 കാരി പാട്ടാപകൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. നേരത്തെ ഇയാളുടെ രേഖാ ചിത്രമടക്കം പോലീസ് പുറത്തുവിട്ടിരുന്നു. യുവാവ് ഊളമ്പാറ ഭാഗത്തുനിന്ന് പേരൂര്‍ക്കടയില്‍ എത്തി അവിടെ നിന്ന് അമ്പലമുക്ക് ഭാഗത്തേക്ക് വരികയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.
ഇയാള്‍ ഇത്രയും ദൂരം കാല്‍നടയായി എത്തിയെന്നാണ് പോലീസ് പറയുന്നത്. കൂടാതെ ഫുള്‍സ്ലീവ് ഷര്‍ട്ട് ധരിച്ചിട്ടുള്ള ഇയാള്‍ ഒരു കൈ പലപ്പോഴും മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇയാളുടെ കൈയിലേറ്റ മുറിവാണ് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. ഇതോടെ നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതയുടെ കൊലപാകിയെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
എന്നാൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളിൽ ചിലത് നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായില്ല. ഞായറാഴ്ച 11 മണിയോടെ കടയുടെ ഭാഗത്തേക്ക് പോയ ആള്‍ 20 മിനിറ്റിനുളളില്‍ തിരിച്ചു വന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. തിരിച്ചെത്തിയപ്പോള്‍ ഇയാളുടെ കൈയില്‍ മുറിവുണ്ടായിരുന്നു എന്നാണ് സാക്ഷി മൊഴി .
കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചപ്പോൾ ഇയാൾ കൈയിലേറ്റ മുറിവ് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് പോലീസിന് ബോധ്യമായിട്ടുണ്ട്. അതിനാൽ ഇയാൾ തന്നെയാണ് പ്രതിയെന്ന തരത്തിലേക്ക് വിരചൂണ്ടുന്നതാണ് സിസിടിവി ദൃശ്യങ്ങൾ.തിരുവനന്തപുരം അമ്പലമുക്കില്‍ കഴിഞ്ഞ ദിവസം പട്ടാപകലാണ് ചെടി വിൽപ്പന നടത്തുന്ന കലയിലെ ജീവനക്കാരിയെ കുത്തിക്കൊന്ന നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ചയാണ് അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ വിനീതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമ്പലമുക്ക് -കുറവന്‍കോണം റോഡിലെ ചെടികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് സ്വദേശി വിനീതയാണ് കൊല്ലപ്പെട്ടത്. പുല്ല് വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മൂര്‍ച്ചയേറിയ മൂന്ന് കുത്തേറ്റാണ് മരണം സംഭവിച്ചത്. വിനീതയെ അടുത്തറിയാവുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നത്.
3 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിലും ഞായറാഴ്ച ഒരാള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. ഊഴമനുസരിച്ച് വിനീതയ്ക്കായിരുന്നു ഇന്നലത്തെ ഡ്യൂട്ടി.അവധിയായിട്ടും ചെടികള്‍ക്ക് വെള്ളമൊഴിക്കാനെത്തിയ യുവതിയെ 11 മണി വരെ സമീപവാസികള്‍ പുറത്തുകണ്ടിരുന്നു. നഴ്സറിയില്‍ ചെടിവാങ്ങാനെത്തിയവര്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്പരില്‍ വിളിച്ചു. വിനീത കടയിലുണ്ടെന്ന് പറഞ്ഞെങ്കിലും ആരും ഇല്ലെന്ന് ചെടിവാങ്ങാനെത്തിയവര്‍ മറുപടി നല്‍കി.
ഇതോടെ സംശയം തോന്നിയ ഉടമസ്ഥന്‍ വിനീതയുടെ ഫോണില്‍ പലവതണ വിളിച്ചെങ്കിലും എടുത്തില്ല.തുടർന്ന് മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് നഴ്സറിയുടെ ഇടത് വശം ഇടുങ്ങിയ സ്ഥലത്ത് വളം വയ്ക്കുന്ന സ്ഥലത്ത് ടാര്‍പ്പോളിനടിയില്‍ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി സ്ഥലത്ത് പരിശോധന നടത്തി.
റോഡിനോടു ചേര്‍ന്ന ഒറ്റനില വീട്ടിലാണ് ടാബ്സ് ഗ്രീന്‍ടെക് എന്ന അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്‍റെ മാല കണ്ടെത്താനായില്ല. ഇവരുടെ കൈവശം 25000 രൂപ ഉണ്ടായിരുന്നെന്നും മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കി. ആഭരണമോ പണമോ കൈക്കലാക്കാനാണ് കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.
കൊല്ലപ്പെട്ട വിനീത വിജയന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന.38കാരിയുടേത് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. വിനീത കടയില്‍ ഒറ്റയ്ക്കാണെന്ന് അറിയുന്നവര്‍ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് സംശയം. ചോരവാര്‍ന്നാണ് മരണം സംഭവിച്ചത്. കൊലയ്ക്കുശേഷം അലങ്കാരച്ചെടി വില്‍പ്പന കേന്ദ്രത്തിന്റെ പിന്നിലൂടെയാണ് കൃത്യം നടത്തിയവര്‍ രക്ഷപ്പെട്ടതെന്നാണ് സംശയം. ഞായര്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിനകത്തും പുറത്തും പൊലീസ് പരിശോധന നടക്കുന്നതിനിടെയാണ് നഗരത്തെ നടുക്കിയ അരുംകൊലയുണ്ടായത്.
https://www.facebook.com/Malayalivartha

























