ഉന്നതമായ മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിന് പകരം രഹസ്യാന്വേഷണ റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി മീഡിയ വൺ വിലക്ക് ശരി വെച്ചത് തീർത്തും ദൗർഭാഗ്യകരമാണ്; മീഡിയവൺ വിലക്ക് ശരി വെച്ചുള്ള ബഹുഃ കേരള ഹൈക്കോടതി വിധി തീർത്തും നിരാശജനകമാണെന്ന് ഫാത്തിമ തഹ്‌ലിയ

മീഡിയവൺ വിലക്ക് ശരി വെച്ചുള്ള ബഹുഃ കേരള ഹൈക്കോടതി വിധി തീർത്തും നിരാശജനകമാണെന്ന് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. ഉന്നതമായ മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിന് പകരം രഹസ്യാന്വേഷണ റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി മീഡിയ വൺ വിലക്ക് ശരി വെച്ചത് തീർത്തും ദൗർഭാഗ്യകരമാണ്. ബഹുഃ ഹൈക്കോടതി വിധി അന്തിമമല്ല, മീഡിയ വൺ അപ്പീൽ സമർപ്പിക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്.
മീഡിയ വൺ നടത്തുന്ന ജനാധിപത്യ - നിയമ പോരാട്ടങ്ങൾക്ക് നിരുപാധിക പിന്തുണയർപ്പിക്കുന്നു. അവർ ജയിക്കേണ്ടത് ജനാധിപത്യ ഇന്ത്യയുടെ നിലനിൽപ്പിന് അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി . മാധ്യമപ്രവർത്തകൻ അരുൺകുമാറും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. കൽക്കരി ഖനികളിൽ വിഷവാതക സാന്നിധ്യം തിരിച്ചറിയാൻ കാനറി പക്ഷികളെ ഉപയോഗിച്ചിരുന്നു അടുത്ത കാലം വരെയും ബ്രിട്ടൻ.
ഖനികളിലെ പ്രാണവായുവിൻ്റെ സാന്നിധ്യത്തിൻ്റെ അടയാളമാണ് പുറത്തു വരുന്ന കാനറി പക്ഷികൾ. ജനാധിപത്യത്തിൻ്റെ സാന്നിധ്യമറിയിക്കുന്ന കാനറി പക്ഷികളാണ് മാധ്യമങ്ങൾ. മരിച്ചു വീഴുന്ന ഓരോ മാധ്യമവും അടയാളപ്പെടുത്തുന്നത് ജനാധിപത്യത്തിൻ്റെ പ്രാണവായു നേർത്തു പോകുന്നു എന്ന് തന്നെയാണ്. ഒരു പക്ഷി കൂടി കണ്ണടയ്ക്കുന്നു...! ഓഫ് എയർ എന്നാൽ ജനാധിപത്യത്തിന് നോ എയർ എന്നാണർത്ഥം. തിരിച്ചു വരുമെന്ന വിശ്വാസമോടെ, ഒപ്പം !
https://www.facebook.com/Malayalivartha

























