'സ്‌കൂളിൽ അല്ലാഹു അക്ബർ എന്നല്ല വിളിക്കേണ്ടത്. ജയ് ശ്രീറാമും അല്ല അവിടെ വിളിക്കേണ്ടത്. ജയ് ശ്രീറാം എന്ന് വിളിക്കേണ്ട ഒരു സാഹചര്യം ഉണ്ടാക്കിയത് ഈ പെൺകുട്ടികൾ ആണ്. അല്ലാഹുവിനെയും പടച്ചവനെയും ഒന്നും വിളിക്കേണ്ട കാര്യം അവിടെ ഉണ്ടായിരുന്നില്ല. ഒരു ദൈവത്തെയും കൊണ്ടുവരേണ്ട കാര്യമില്ല....' മുഖവും മറയ്ക്കുന്ന രീതി വളരെ മോശമെന്ന് ബീഗം ആശാ ഷെറിൻ

കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് ഉയർന്നുവന്ന ഹിജാബ് വിഷയം ദേശീയതലത്തിൽ തന്നെ ചർച്ചയാകുമ്പോൾ വിഷയത്തിൽ പ്രതികരണവുമായി സാമൂഹ്യപ്രവർത്തക ബീഗം ആശാ ഷെറിൻ രംഗത്ത് എത്തിയിരിക്കുകയാണ്. കർണാടകയിലെ ഒരു സ്‌കൂളിലെ കുറച്ച് വിദ്യാർത്ഥികൾ തമ്മിലുള്ള തമ്മിൽ തല്ല് ഒരു വർഗീയ രീതിയിലേക്ക് കടന്നിരിക്കുന്നതിൽ വളരെ വിഷമമുണ്ടെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. തലയിലെ തട്ടം മാറ്റാൻ അല്ല പറഞ്ഞതെന്നും കണ്ണ് മാത്രം കാണിച്ചുള്ള വസ്ത്രം വേണ്ട എന്നുള്ളത് ആണ് പറഞ്ഞതെന്ന് വ്യക്തമാക്കിയ ആശാ ഷെറിൻ, ഇതുവരെ ഇത്തരം വർഗീയ കലഹങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
ബീഗം ആശാ ഷെറിന്റെ വാക്കുകളിലൂടെ:
‘യൂണിഫോം എന്ന് പറഞ്ഞാൽ നമ്മൾ എല്ലാവരും ഒന്നാണെന്നും എല്ലാ കുട്ടികളും തുല്യരാണ് എന്നും കുട്ടികളെ കൂടി ബോധ്യപ്പെടുത്തുന്ന ഒരു വിഷയമാണ്. കുട്ടികളെ കൂടി ബോധവാന്മാർ ആക്കാൻ വേണ്ടിയാണ് എല്ലാവരും ഒരുപോലത്തെ വസ്ത്രം ധരിക്കണം എന്ന ഒരു സംവിധാനം കൊണ്ടുവന്നത്. ഞങ്ങൾ മുസ്ലിം ആണെന്നും പർദ്ദ ധരിച്ചെ സ്‌കൂളിൽ പോവുകയുള്ളു എന്ന് ഒരുകൂട്ടം ആളുകൾ പറഞ്ഞാൽ, ഞങ്ങൾ ചട്ടയും മുണ്ടും ധരിച്ചെ വരികയുള്ളു എന്ന് പറഞ്ഞ് ക്രിസ്ത്യാനികൾ എത്തിയാൽ എന്ത് ചെയ്യും? അതിന്റെ ഒന്നും ആവശ്യമില്ല. സ്‌കൂളിൽ അല്ലാഹു അക്ബർ എന്നല്ല വിളിക്കേണ്ടത്. ജയ് ശ്രീറാമും അല്ല അവിടെ വിളിക്കേണ്ടത്. ജയ് ശ്രീറാം എന്ന് വിളിക്കേണ്ട ഒരു സാഹചര്യം ഉണ്ടാക്കിയത് ഈ പെൺകുട്ടികൾ ആണ്. അല്ലാഹുവിനെയും പടച്ചവനെയും ഒന്നും വിളിക്കേണ്ട കാര്യം അവിടെ ഉണ്ടായിരുന്നില്ല. ഒരു ദൈവത്തെയും കൊണ്ടുവരേണ്ട കാര്യമില്ല. അവൾ അല്ലാഹു അക്ബർ വിളിച്ചതിന് ഒരു മുസ്ലിം സംഘടന അവൾക്ക് 5 ലക്ഷം രൂപ നൽകി.
ഓരോ വിദ്യാഭ്യാസ സ്ഥപാനങ്ങൾക്കും ഓരോ ഡ്രസ് കോഡ് ഉണ്ടാകും. സ്‌കൂളിൽ കുട്ടികൾ വരുന്നത് പഠിക്കാൻ ആണ്. ആ സ്‌കൂളിലെ നയങ്ങൾ അനുസരിച്ച് വേണം മുന്നോട്ട് പോകാൻ. കുട്ടികൾ തലയിൽ തട്ടമിടുന്നതാണ് ഇവിടെ പ്രശ്നമെന്നാണ് നിലവിൽ മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. തലയിൽ തട്ടമിടുന്നതിനു എന്തിനാണ് പ്രശ്നം? കണ്ണ് മാത്രം കാണിക്കുന്ന ഒരു സാഹചര്യത്തിലേക്ക് വന്നപ്പോഴാണ് കർണാടകയിലെ കുട്ടികൾ പ്രശ്നമുണ്ടാക്കിയത്.
ഒരു വ്യക്തിയുടെ ഐഡന്റിറ്റി പോലും മറച്ച് വെയ്ക്കുന്ന ഒരു രീതി വളരെ മോശമായ ഒരു രീതിയാണ്. മുഖം മറച്ചിട്ടുള്ളത് വൃത്തികെട്ട രീതിയാണെന്നു ഈ കേരളത്തിലുള്ള പാകിസ്ഥാനോളികളോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കണം’, യുവതി പറഞ്ഞു.
https://www.facebook.com/Malayalivartha

























