തൃശൂർ -പുതുക്കാട് റൂട്ടിൽ തെക്കേ തുറവ് ഭാഗത്ത് ചരക്ക് ട്രെയിൻ പാളം തെറ്റി! ഇരുമ്പനം ബിപിസിഎല്ലിൽ നിന്നും ഇന്ധനം നിറയ്‌ക്കാൻ പോയ ചരക്ക് തീവണ്ടിയുടെ എഞ്ചിനും നാലു ബോഗികളുമാണ് പാളം തെറ്റിയത്.. തൃശൂർ - എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. റെയിൽവേ ഉദ്യോഗസ്ഥരും വിദഗ്ദ്ധരും സ്ഥലത്ത് എത്തി! വേണാടും ജനശതാബ്‌ദിയുമടക്കമുള്ള ട്രെയിനുകൾ വൈകും

തൃശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. ഇരുമ്പനം ബിപിസിഎല്ലിൽ നിന്നും ഇന്ധനം നിറയ്‌ക്കാൻ പോയ ചരക്ക് തീവണ്ടിയാണ് അപകടത്തിൽ പെട്ടത്. തൃശൂർ - എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. റെയിൽവേ ഉദ്യോഗസ്ഥരും വിദഗ്ദ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.
നിലവിൽ ഒരു വരിയിലൂടെ ട്രെയിൻ വിട്ടു തുടങ്ങിയിട്ടുണ്ട്. കൊച്ചുവേളി എക്സ്പ്രസും, മംഗള എക്സ്പ്രസും അല്പസമയം മുമ്പ് ഇതുവഴി കടത്തി വിട്ടു. ഗതാഗത തടസ്സത്തെ തുടര്‍ന്ന് ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് ഒറ്റപ്പാലത്ത് നിര്‍ത്തിയിട്ടു, ബാംഗ്ലൂര്‍-എറണാകുളം ഇന്റര്‍സിറ്റി മാന്നാനൂരില്‍ നിര്‍ത്തിയിട്ടു. നിലമ്പൂര്‍ - കോട്ടയം ട്രെയിന്‍ യാത്ര പുറപ്പെട്ടില്ല. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണൂരില്‍ നിര്‍ത്തിയിടും, വേണാട് എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിര്‍ത്തി. കൂടുതല്‍ ട്രെയിനുകള്‍ വൈകുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























