'വിവാഹമോചിതരാവുന്നവരുടെ ജീവിതം ദുസ്സഹമാക്കുന്നതിൽ സമൂഹത്തിന് ചെറുതല്ലാത്തൊരു പങ്കുണ്ടെന്നേ... അതിന് ആദ്യം ചെയ്യേണ്ടത് ഒന്നേയുള്ളൂ. ഒളിഞ്ഞുനോട്ടം നിർത്തണം. മറ്റുള്ളോരുടെ ജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടം...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

വിവാഹമോചിതരാകുന്നവർ ചെറുതല്ലാത്ത മാനസിക സംഘർഷം നേരിടുന്നുണ്ട്. ഇതിന് പലപ്പോഴും സമൂഹം തന്നെ ഒരു കാരണമായി മാറാറുണ്ട്. ഇതേക്കുറിച്ച് വ്യക്തമാക്കുകയാണ് ഡോ. നെൽസൺ ജോസഫ്. വിവാഹമോചിതരാവുന്നവരുടെ ജീവിതം ദുസ്സഹമാക്കുന്നതിൽ സമൂഹത്തിന് ചെറുതല്ലാത്തൊരു പങ്കുണ്ടെന്നേ... അതിന് ആദ്യം ചെയ്യേണ്ടത് ഒന്നേയുള്ളൂ. ഒളിഞ്ഞുനോട്ടം നിർത്തണം. മറ്റുള്ളോരുടെ ജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടം എന്നും അദ്ദേഹം കുറിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
" ഡിവോഴ്സ് ആവുന്ന മാതാപിതാക്കളുടെ കുട്ടികളുടെ ഭാവി ?? " തലക്കെട്ട് കണ്ട് കയറിയതാണ്. ഇതിപ്പൊ കുറച്ചായി ഇങ്ങനത്തെ ചർച്ചകൾ തുടർച്ചയായി കാണുന്നു. " നമ്മുടെ സമൂഹത്തിൽ വിവാഹമോചനങ്ങൾ കൂടി വരുന്നുണ്ടോ? " " വർധിച്ചുവരുന്ന വിവാഹമോചനങ്ങൾക്ക് കാരണമെന്താണ്? " " വിവാഹമോചനം സമൂഹത്തെ ദോഷകരമായി ബാധിക്കുന്നുണ്ടോ "
സംസാരിക്കുന്നതിനിടെ ആരോ ഒരാൾ " സഹിച്ചും ക്ഷമിച്ചും വിട്ടുവീഴ്ച ചെയ്തും '' നിൽക്കാൻ സൗകര്യമില്ലാത്ത " നിസാര കാര്യത്തിന് ഡിവോഴ്സ് ചെയ്യുന്ന '' ഇന്നത്തെ തലമുറ '' യെക്കുറിച്ചൊക്കെ പറയുന്നതും കേട്ടു. ആദ്യം നിർത്തേണ്ടത് ഈ ഒളിഞ്ഞുനോട്ടമാണ്. അന്യൻ്റെ ജീവിതത്തിലോട്ടുള്ള ഈ ഒളിഞ്ഞുനോട്ടം.
രണ്ട് വ്യക്തികൾ ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുന്നു. അവർ തന്നെ വേർപിരിയാനും തീരുമാനമെടുക്കുന്നു. അതിലേക്ക് ഒളിഞ്ഞുനോക്കി കാര്യം നിസാരമാണോ പ്രശ്നം ഗുരുതരമാണോ എന്ന് മാർക്കിടാനുള്ള ലൈസൻസ് ഒരാൾക്കില്ലെന്ന് ആദ്യം മനസിലാക്കണം. രണ്ടാമത്തെ കാര്യം ക്ഷമ, സഹനം ഒക്കെത്തന്നെ. ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളെത്രയായി?
" നമ്മള് പെണ്ണുങ്ങളല്ലേ ക്ഷമിക്കേണ്ടത്? "
" നിൻ്റെ താഴെയുള്ളതുങ്ങളെക്കൂടൊന്ന് ഓർക്ക് "
" അവന് / അവൾക്ക് ഒരു ചാൻസ് കൂടൊന്ന് കൊടുക്ക് "
ഇതിൻ്റെയൊക്കെ അവസാനം പലപ്പൊഴും എവിടെയായിരുന്നെന്നൂടൊന്ന് ഓർക്കണം. ഡിവോഴ്സ് ആയ പെൺകുട്ടിയെക്കാൾ മരിച്ച പെൺകുട്ടിക്ക് വില കിട്ടുന്ന സമൂഹത്തിൽ വിവാഹമോചനം ഒരു സ്വഭാവികമായ കാര്യമായി അംഗീകരിക്കപ്പെടാത്തതിൽ വലിയ അദ്ഭുതമൊന്നുമില്ല. വിവാഹമോചിതരായവരുടെ കുട്ടികളെക്കുറിച്ചേ ഈ ആശങ്കയുള്ളൂ എന്നുള്ളത് മറ്റൊരു കൗതുകം.
മറ്റ് കുടുംബങ്ങളിലെ കുട്ടികൾക്കെല്ലാം ഏറ്റവും മികച്ച ഭാവി തന്നെയാണോ ഉണ്ടാവുന്നത്? എന്നും തല്ലും വഴക്കും ഉപദ്രവവുമായി കഴിഞ്ഞുപോരുന്ന ഒരു കുടുംബത്തിലെ കുട്ടികൾക്ക് മനോവിഷമം ഉണ്ടാവില്ലെന്നാണോ കരുതുന്നത്?
അവരുടെ ഭാവി സുസ്ഥിരവും ശോഭനവുമായിരിക്കുമെന്നാണോ? വിവാഹമോചിതരാവുന്നവരുടെ ജീവിതം ദുസ്സഹമാക്കുന്നതിൽ സമൂഹത്തിന് ചെറുതല്ലാത്തൊരു പങ്കുണ്ടെന്നേ... അതിന് ആദ്യം ചെയ്യേണ്ടത് ഒന്നേയുള്ളൂ. ഒളിഞ്ഞുനോട്ടം നിർത്തണം. മറ്റുള്ളോരുടെ ജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടം.
https://www.facebook.com/Malayalivartha

























