വിദ്യാര്‍ത്ഥിനികള്‍ക്ക് രാത്രിയില്‍ വീഡിയോ കോളുകള്‍, ചുംബന സ്മൈലികള്‍,അനാവശ്യസംസാരങ്ങൾ: കോളേജ് അദ്ധ്യാപകനെതിരെ ഡെപ്യുട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്

വിദ്യാർത്ഥികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ തിരുവനന്തപുരം ചെമ്പഴന്തി എസ്‌എന്‍ കോളേജിലെ അദ്ധ്യാപകന്‍ അഭിലാഷിനെതിരെ കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് സമർപ്പിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥിനികളെ ഫോണ്‍ വഴി ശല്യപ്പെടുത്തിയ അദ്ധ്യാപകന്റെ പ്രവര്‍ത്തി പദവിക്ക് നിരക്കുന്നത് അല്ലെന്ന് റിപ്പോര്‍ട്ട് കണ്ടെത്തുകയായിരുന്നു. അദ്ധ്യാപകനെ പിന്തുണച്ച കോളേജ് ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി സെല്ലിന്റെ റിപ്പോര്‍ട്ട് തള്ളിയ ഡെപ്യുട്ടി ഡയറക്ടര്‍ അദ്ധ്യാപകനെ രൂക്ഷമായി വിമര്‍ശിച്ചു.
പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ അദ്ധ്യാപകനും എന്‍എസ്‌എസ് പ്രോഗ്രാം ഓഫീസറുമായ ടി. അഭിലാഷിനെതിരെയാണ് വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയത്.
രാത്രി സമയങ്ങളില്‍ ഫോണിലൂടെ ശല്യം ചെയ്‌തെന്നും, അപമര്യാദയായി പെരുമാറിയെന്നുമാണ് കോളേജിലെ ഒന്‍പത് വിദ്യാര്‍ത്ഥിനികള്‍ പരാതിയില്‍ ആരോപിച്ചിരുന്നത്. അദ്ധ്യാപകന്‍ നിരന്തരം വാട്‌സ്‌ആപ്പിലൂടെ വീഡിയോ കോള്‍ ചെയ്യുകയാണെന്നും, ചുംബന സ്‌മൈലികള്‍ അയയ്ക്കുകയാണെന്നും, അനാവശ്യമായി സംസാരിക്കുകയാണെന്നും ആണ് ഇവര്‍ പരാതിപ്പെട്ടത്.
കോളേജ് മാനേജ്‌മെന്റും ചില അദ്ധ്യാപകരും പരാതിപ്പെട്ട വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. ഗവര്‍ണര്‍ക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും ഇവര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് തേടിയത്.
ചുംബന സ്‌മൈലികള്‍ അടക്കം അയച്ച് ശല്യപെടുത്തുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതിന് ശേഷവും അധ്യാപകന്‍ കുട്ടികള്‍ക്ക് ഇത്തരം മെസ്സേജുകള്‍ അയച്ചത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ നിരീക്ഷിക്കുകയൂം ചെയ്തു. ഒന്നില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമാന അനുഭവം ഉണ്ടായത് സംശയാസ്പദമാണ്. അഭിലാഷിനെ പിന്തുണച്ചുകൊണ്ട് വിദ്യാര്‍ത്ഥികളോട് സംസാരിച്ച അദ്ധ്യാപകര്‍ക്കെതിരെയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























