കോട്ടയത്ത് വീണ്ടും ഗുണ്ടകൾക്കെതിരെ കാപ്പാ ചുമത്തി; മോഷണവും ഗുണ്ടാ ആക്രമണവും അടക്കമുള്ള കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി തടവിലാക്കി

കോട്ടയം ജില്ലയിലെ ഗുണ്ടകൾക്ക് എതിരെ കാപ്പ ചുമത്തിയുള്ള നടപടി പൊലീസ് തുടരുന്നു. ജില്ലാ പൊലീസിന്റെ നേതൃത്വത്തിലാണ് പൊലീസ് കർശന നടപടി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ചങ്ങനാശേരി സ്വദേശിയായ ഗുണ്ടയ്‌ക്കെതിരെ പൊലീസ് നടപടിയെടുത്തു. ഇയാളെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്.
കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും മോഷണം, പിടിച്ചുപറി, കവർച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെയാണ് കാപ്പ ചുമത്തി കരുത
ചങ്ങനാശ്ശേരി കങ്ങഴ കൊറ്റംചിറ ഭാഗത്ത് തകിടിയേൽ വീട്ടിൽ അബിനെ (23)യാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ വയ്ക്കാൻ അനുമതി നൽകിയത്. ഇതേ തുടർന്ന് അബിനെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിയ്യൂർ സെന്റട്രൽ ജയിലിലേയ്ക്കു കരുതൽ തടങ്കലിന് അയച്ചു.
കറുകച്ചാൽ, മണിമല പൊലീസ് സ്റ്റേഷൻ പരിധിയിൽ ആളുകളെ ആക്രമിച്ച് കവർച്ച നടത്തിയതിനു ഇയാൾക്കെതിരെ പൊലീസ് കേസ് നിലവിലുണ്ട്. മുണ്ടക്കയം പീരുമേട് പൊലീസ് സ്റ്റേഷനിൽ വാഹന മോഷണക്കേസിലും പ്രതിയാണ് ഇയാൾ. നേരത്തെ
ഇടയിരിക്കപ്പുഴ ഭാഗത്തെ ആരാധനാലയങ്ങൾ ആക്രമിച്ച കേസിൽ നേരത്തെ ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. മണിമല പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്സിൽ റിമാന്റിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുന്നതാണെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
https://www.facebook.com/Malayalivartha

























