അഞ്ച് കൊലക്കേസില്‍ പ്രതി, ജയിലിന് പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ഭീഷണി, അമ്പലമുക്ക് കൊലപാതകത്തിൽ ഉപയോഗിച്ച കത്തി..... കൊലപാതകം നടത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവ കണ്ടെത്തുക അടുത്ത ലക്ഷ്യം,രാജേന്ദ്രന്റെ മൊഴിയിൽ പൊലീസ് തെളിവെടുപ്പ് ഇന്നും, മറ്റേതെങ്കിലും കൊലപാതകങ്ങളിലെ പങ്കും അന്വേഷണപരിധിയിൽ...

തിരുവനന്തപുരം അമ്പലമുക്ക് വിനിത കൊലക്കേസിലെ പ്രതി നിലവില്‍ അഞ്ച് കൊലക്കേസുകളിൽ പ്രതിയാണ്. രാജേന്ദ്രന്‍ ഇനിയും ജയിലിന് പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ഭീഷണിയാകുന്നമെന്നതിനാല്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ആരംഭിക്കാനാണ് പൊലീസിന്റെ തീരുമാനം. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി, കൊലപാതകം നടത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവ കണ്ടെത്തുകയാണ് ഇനി പൊലീസിന്റെ ലക്ഷ്യം.
ഇതെല്ലാം മുട്ടടയില്‍ ഉപേക്ഷിച്ചു വെന്നാണ് പ്രതി രാജേന്ദ്രന്റെ മൊഴി.അതിനാൽ പ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്നും തുടരും. ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ ഇന്നലെ കോടതി രാജേന്ദ്രനെ വിട്ടു നല്‍കിയിരുന്നു. കേരളത്തില്‍ മറ്റേതെങ്കിലും കൊലപാതകത്തിലോ മോഷണത്തിലോ രാജേന്ദ്രന് പങ്കുണ്ടോയെന്നതും അറിയേണ്ടതുണ്ട്. ഇതിനായി രാജേന്ദ്രന്റെ വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
പ്രതി ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദധാരിയും എംബിഎക്കാരനുമാണെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.വിനീതയെ കൊലപ്പെടുത്തി കൈക്കലാക്കിയ മാല പണയം വച്ച പണം ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കായി ഇയാള്‍ വിനിയോഗിച്ചെന്നും പൊലീസ് പറയുന്നു. ഓണ്‍ലൈന്‍ ട്രേഡിങ്ങിലും താല്‍പര്യമുണ്ടെന്നു ചോദ്യം ചെയ്യലിനിടെ രാജേന്ദ്രന്‍ പറഞ്ഞു.
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നും പൊലീസ് പറയുന്നു. മാല പണയം വച്ചു കിട്ടിയ 95,000 രൂപയില്‍ 32,000 രൂപ ക്രിപ്‌റ്റോ കറന്‍സി ഇടപാടിനായാണ് ഉപയോഗിച്ചതെന്ന് രാജേന്ദ്രന്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. മികച്ച കുടുംബ പശ്ചാത്തലം തനിക്കുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. സഹോദരങ്ങളില്‍ ഒരാള്‍ അധ്യാപികയും മറ്റൊരാള്‍ റേഷന്‍ ഡീലറുമാണെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha