ഇങ്ങനെ വിട്ടാൽ ശരിയാവില്ല! ക്രൈംബ്രാഞ്ചിനെ ഓടിക്കും! ദിലീപും കൂട്ടരും ആ തീരുമാനത്തിലേക്ക്... ഇനി ഹൈക്കോടതിയെവെച്ചുള്ള കളികളാ.. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നാളെ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനകൾ!

മാസങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലായിരുന്നു വധഗൂഢാലോചന കേസിൽ ദിലീപിന് ജാമ്യം കിട്ടിയത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും, പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. പ്രോസിക്യൂഷൻ വാദങ്ങൾ ഭൂരിഭാഗവും തള്ളിയായിരുന്നു കോടതി വിധി. എന്നാൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് അടക്കമുള്ള പ്രതികളുടെ വാദം. വധഗൂഢാലോചന കേസിൽ ദിവസങ്ങൾക്ക് മുൻപാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. മതിയായ തെളിവില്ലെന്ന കോടതി നിരീക്ഷണം ഉന്നയിച്ചുകൊണ്ടാണ്, എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിക്കുന്നത്.
ഉദ്യോഗസ്ഥരിൽ ചിലർ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസെന്നും ദിലീപ് ആരോപിക്കുന്നു.കേസിൽ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്.
എന്നാൽ ദിവസങ്ങൾക്ക് മുൻപ് തന്നെ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. അന്വേഷണോദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായി ജാമ്യമെടുക്കുന്നത് ഒഴിവാക്കാനാണ് കോടതിയിലെത്തിയത്. വൈകിട്ട് നാലിന് അഭിഭാഷകയ്ക്കൊപ്പം ജാമ്യത്തിന് ശ്രമിച്ചപ്പോൾ എന്തിനാണ് ഇവിടെ ഹാജരാകുന്നതെന്ന് കോടതി ചോദിച്ചു.
തുടർന്ന് ദിലീപ് പുറത്തിറങ്ങി കാറിലിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ച വ്യവസ്ഥകൾ അഭിഭാഷക വിവരിച്ചു. തുടർന്നാണ് ഹർജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചപ്പോഴാണ് ദിലീപ് തിരിച്ചെത്തിയത്.ഈ മാസം ഏഴിനാണ് ദിലീപ് ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവിൽ പറയുന്ന ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആൾജാമ്യവും പാസ്‌പോർട്ടും ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകി. വൈകിട്ട് 4.45ന് ആരംഭിച്ച നടപടിക്രമങ്ങൾ അഞ്ചരയോടെ പൂർത്തിയാക്കി സംഘം മടങ്ങി. മാധ്യമപ്രവർത്തകരോട് ദിലീപ് പ്രതികരിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha