Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഭൂലോക തട്ടിപ്പുകാര്‍ക്ക് കുടപിടിച്ച ശിവശങ്കരന്‍ സ്വപ്നയില്‍ കുറ്റം ചാരി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും സ്വപ്നാ സുരേഷ് പൊളിച്ചടുക്കിയതോടെ കളംമാറി... മാസങ്ങളോളം ജയിലിലും പിന്നെ വീടിന്റെ തടവറയിലും കിടന്ന എം ശിവശങ്കരനെ ഐഎഎസ് ലോബിയുടെ സമ്മര്‍ദത്തില്‍ പിണറായി വിജയന്‍ വീണ്ടും സര്‍വീസിലെടുത്തിതിനു തൊട്ടുപിന്നാലെയാണ് അശ്വത്ഥാമാവ് പിണറായിക്കും പാരയായത്, ദിവസങ്ങള്‍ക്കുള്ളില്‍ ശിവശങ്കരനെ പിണറായി വിജയന്‍ അവധിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യതയേറെ

14 FEBRUARY 2022 10:25 AM IST
മലയാളി വാര്‍ത്ത

അശ്വത്ഥാമാവ് ആനയാണോ വെള്ളാനയാണോ കുഴിയാനായണോ എന്ന കാര്യമല്ല പ്രസക്തം.അശ്വത്ഥാമാവിനെ കടമെടുത്ത സാക്ഷാല്‍ ശിവശങ്കരന്‍ എപ്പോഴാണ് രണ്ടാംവട്ടം അകത്താകാന്‍ പോകുന്നതെന്നും മാത്രമേ അറിയേണ്ടതുള്ളു. ഭൂലോക തട്ടിപ്പുകാര്‍ക്ക് കുടപിടിച്ച ശിവശങ്കരന്‍ സ്വപ്നയില്‍ കുറ്റം ചാരി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും സ്വപ്നാ സുരേഷ് പൊളിച്ചടുക്കിയതോടെ കളംമാറിയിരിക്കുന്നു.

ശിവശങ്കരന്റെ വിവാദ പുസ്തകം അശ്വത്ഥാമാവ് ആഴ്ചകള്‍ക്കുള്ളില്‍ പതനായിരം കോപ്പി വിറ്റുപോയി കാശുവാരിക്കൂട്ടിയെങ്കിലും ശിവശങ്കരന്‍ ഏതു നിമിഷവും അകത്തുപോകാം. മാസങ്ങളോളം ജയിലിലും പിന്നെ വീടിന്റെ തടവറയിലും കിടന്ന എം ശിവശങ്കരനെ ഐഎഎസ് ലോബിയുടെ സമ്മര്‍ദത്തില്‍ പിണറായി വിജയന്‍ വീണ്ടും സര്‍വീസിലെടുത്തിതിനു തൊട്ടുപിന്നാലെയാണ് അശ്വത്ഥാമാവ് പിണറായിക്കും പാരയായിരിക്കുന്നത്.

 



ദിവസങ്ങള്‍ക്കുള്ളില്‍ ശിവശങ്കരനെ പിണറായി വിജയന്‍ അവധിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. ഒരു പക്ഷെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പു തന്നെ മുഖം മിനുക്കലിന്റെ ഭാഗമായി ശിവശങ്കറിനെ പിണറായി സസ്പെന്‍ഡ് ചെയ്തേക്കുമെന്നും കേള്‍വിയുണ്ട്.


എന്തായാലും സ്വപ്നയുടെ വിവാദ വെള്ളിപ്പെടുത്തലിന്റെയും പുസ്തകത്തിലെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലും കേന്ദ്രം ശിവശങ്കറിനെ കുരുക്കിലാക്കാന്‍ കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസ് പ്രതിയും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കര്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെ ആത്മകഥയെഴുതിയതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിന്റെ പഴ്സനല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് അന്വേഷണം തുടങ്ങിയതോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് വെട്ടിലായിരിക്കുന്നത്.

 




പിണറായി വിജയന്റെ തണലിലിലും അധികാരത്തിന്റെ ബലത്തിലുമാണ് കള്ളപ്പണ ഇടപാട് നടന്നതെന്ന് ജനം വിവക്ഷിക്കുന്ന കാലത്ത് കേന്ദ്ര അന്വേഷത്തോടെ കരുക്ക് മുറുകുമെന്നാണ് സൂചന.


കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന്റെയും വിശ്വാസ്യത കളങ്കപ്പെടുത്തുന്ന തരത്തില്‍ വസ്തുതാവിരുദ്ധമായ പ്രസ്താവന അടങ്ങുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ അന്വേഷണം നടക്കുന്നത്.




പുസ്തകത്തിലെ പരമാര്‍ശങ്ങള്‍ ഗുരുതര അച്ചടക്ക ലംഘനവും അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതിവിധികളുടെ പവിത്രത ചോദ്യം ചെയ്യുന്നതുമാണെന്നിരിക്കെ ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വ്യക്തമാണ്.
സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്തു കേസുകളില്‍ ശിവശങ്കറിനെതിരെ അന്വേഷണം നടത്തുന്ന കസ്റ്റംസ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പുസ്തകത്തിലുണ്ട്. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ രാജ്യത്തെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കര്‍ അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ ആരംഭിക്കാത്ത കേസുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശം ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍സിന്റെയും പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന
നിഗമനമാണു കേന്ദ്ര മന്ത്രാലയത്തിനുള്ളത്.



പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വപ്നയുടെ ഫ്ളാറ്റില്‍ പാര്‍ത്തിരുന്നതും സര്‍ക്കാര്‍ ചെലവില്‍ ഉല്ലാസയാത്രകള്‍ നടത്തിയിരുന്നതും പത്താം ക്ലാസ് പാസാകാത്ത സ്വപ്നയ്ക്ക് ഒന്നേ കാല്‍ ലക്ഷംം രൂപയുടെ സര്‍ക്കാര്‍ ശമ്പളം തരപ്പെടുത്തിക്കൊടുത്തതും സര്‍ക്കാര്‍ ചെലവില്‍ ജീവിച്ചതും സ്വര്‍ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തു കൊടുത്തതുമൊക്കെ പിണറായി വിജയന്റെ സംരക്ഷണത്തലിയാരുന്നു എന്ന വിമര്‍ശനം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.


ജയില്‍ വാസം അനുഷ്ഠിച്ച് കുപ്രസിദ്ധനായതിനു പിന്നാലെ ശിവശങ്കര്‍ സര്‍വീസില്‍ തിരിച്ചെത്തിയ ഉടന്‍ വിചാരണ പൂര്‍ത്തിയാക്കാത്ത കേസുകളുമായി നേരിട്ടു ബന്ധപ്പെട്ട വിവരങ്ങള്‍, വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളും തെറ്റിധാരണയുണ്ടാക്കുന്ന അഭിപ്രായങ്ങളും സഹിതം പ്രസിദ്ധീകരിച്ചതു സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കാതെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതു മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിപ്പുകേടായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തിരുന്നു.



ശിവശങ്കര്‍ സര്‍വ്വീസില്‍ നിന്ന് പുറത്താകുന്നത് സ്വപ്നയുമായി ബന്ധപ്പെട്ട നിയമനങ്ങളുടെ പേരിലായിരുന്നു. നയതന്ത്ര ബാഗേജില്‍ ഉണ്ടായിരുന്നത് കള്ളക്കടത്ത് സ്വര്‍ണമായിരുന്നു എന്നത് ശിവശങ്കറിനും അറിയാമായിരുന്നു എന്ന് സ്വപ്ന തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

സ്വര്‍ണക്കടത്ത് സംഘത്തില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് താന്‍ അറിഞ്ഞപ്പോള്‍ അതിശയിച്ചു പോയി എന്നാണ് ശിവശങ്കര്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നത്. സൗഹൃദത്തിനപ്പുറത്തേക്ക്ഇത്തരം പ്രവൃത്തി സ്വപ്ന ചെയ്യുമെന്ന് കരുതിയിരുന്നില്ല. അതേ സമയം കള്ളക്കടത്ത് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും തന്റെ പങ്കാളിയെന്ന് പറയാവുന്ന ശിവശങ്കറിനും അറിയാമായിരുന്നു എന്നാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (23 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (29 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (47 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

Malayali Vartha Recommends