Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

ഏറുപടക്കം വാങ്ങി സ്ഫോടക വസ്തുക്കൾ ചേർത്ത് ബോംബാക്കി മാറ്റി! കൊല്ലപ്പെട്ട ജിഷ്ണുവിനും ബോംബ് നിർമ്മാണത്തെപ്പറ്റി അറിയാമായിരുന്നു.. ബോംബ് തലയിൽ വീണതോടെ ജിഷ്ണുവിന്റെ തലച്ചോറ് ചിതറിത്തെറിച്ചു.. സംഭവത്തിന്റെ തലേദിവസം സംഘം ബോംബേറിൽ പരീശീലനം നടത്തി; പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം

14 FEBRUARY 2022 11:41 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം കണ്ണൂർ തോട്ടടയിൽ വരന്റെ വിവാഹവീടിനു തൊട്ടടുത്ത് യുവാവിനെ ബോംബെറിഞ്ഞു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് ബോംബുണ്ടാക്കിയ ആളടക്കം നാലുപേർ പിടിയിൽ. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു. ബോംബെറിഞ്ഞ ആൾക്കായി പൊലീസ് വ്യാപക അന്വേഷണം നടത്തുകയാണ്. സി കെ റുജുല്‍, സനീഷ്, പി അക്ഷയ്, ജിജില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഏറുപടക്കം വാങ്ങി സ്ഫോടക വസ്തുക്കൾ ചേർത്ത് ബോംബാക്കി മാറ്റുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.

കൊല്ലപ്പെട്ട ജിഷ്ണുവിനും ബോംബ് നിർമ്മാണത്തെപ്പറ്റി അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതിനിടെ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി കണ്ണൂർ മേയർ ടി ഒ മോഹനൻ രംഗത്തെത്തി. ബോംബേറിലെ പ്രതികൾ സി പി എമ്മിന്റെ സജീവ പ്രവർത്തകരെന്നാണ് അദ്ദേഹം പറഞ്ഞത്. കൊല്ലപ്പെട്ട ജിഷ്ണുവും പാർട്ടിയുടെ സജീവ പ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ തലേദിവസം സംഘം ബോംബേറിൽ പരീശീലനം നടത്തിയെന്നും ചോലോറ മാലിന്യ സംസ്കരണ പ്ളാന്റിന് സമീപത്ത് അർദ്ധരാത്രി ഉഗ്ര സ്ഫോടനം ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കണ്ണൂർ തോട്ടട ചാല പന്ത്രണ്ടുകണ്ടി റോഡിൽ ബോംബേറുണ്ടായത്. വരന്റെ വിവാഹവീടിനു തൊട്ടടുത്ത് നടന്ന ബോംബേറിൽ അക്രമി സംഘത്തിൽ ഉൾപ്പെട്ട ഏച്ചൂർ സ്വദേശിയായ ജിഷ്ണു (23) മരിച്ചത്, മൂന്നുപേർക്ക് പരിക്കേറ്റു.

തോട്ടട സ്വദേശികളായ റിജിലേഷ്, അനുരാഗ്, ഹേമന്ദ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വരന്റെ സുഹൃദ് സംഘത്തിൽപ്പെട്ടയാളാണ് മരിച്ചത്. കണ്ണൂർ പടന്നപ്പാലത്തെ വധുവിന്റെ വീട്ടിൽ നടന്ന വിവാഹശേഷം വധുവിനെയും കൂട്ടി വരൻ ഷമലും സംഘവും വീട്ടിലേക്ക് എത്തിയ ഉടനായിരുന്നു സംഭവം. വരന്റെ വീട്ടിൽ ശനിയാഴ്ച രാത്രി പാട്ടുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് ഇന്നലെ എതിർസംഘത്തിനുനേരെ എറിഞ്ഞ ബോംബാണ് ലക്ഷ്യം തെറ്റി സ്വന്തം സംഘത്തിൽപ്പെട്ട ജിഷ്ണുവിന്റെ തലയിൽ പതിച്ചത്. ജിഷ്ണുവിന്റെ തലച്ചോറ് ചിതറിത്തെറിച്ചു.ഏച്ചൂർ സ്വദേശിയായ ഷമലും കുടുംബവും ഇപ്പോൾ തോട്ടടയിലാണ് താമസം.

അവിടെയാണ് വിവാഹസത്കാരത്തിനുള്ള ഒരുക്കങ്ങൾ നടന്നത്. ശനിയാഴ്ച രാത്രി ഷമലിന്റെ സുഹൃത്തുക്കളായ ഏച്ചൂർ സ്വദേശികളായ പത്തിലധികംപേർ പാട്ടുവച്ചത് അവിടെയുണ്ടായിരുന്ന തോട്ടട സ്വദേശികളായ കുറച്ചുപേർ എതിർത്തത് തർക്കത്തിനും കൈയാങ്കളിക്കും ഇടയാക്കി. നാട്ടുകാരാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചുവിട്ടത്. ഇന്നലെ സുഹൃത്തിന്റെ വിവാഹത്തിന് പ്രത്യേക നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞെത്തിയ ഏച്ചൂർ സംഘം ബാന്റു മേളവും മറ്റുമായാണ് വധൂവരൻമാർക്കൊപ്പം നടന്ന് അനുഗമിച്ചത്. ഇവർ വീട്ടിൽ എത്തിയപ്പോൾ തലേദിവസം ഏറ്റുമുട്ടിയ തോട്ടടയിലെ സംഘം കുറച്ച് അകലെയായി നിൽക്കുന്നത് കണ്ടു. ഉടൻ ട്രാവലറിൽ നിന്ന് എടുത്ത് എറിഞ്ഞ ബോംബാണ് ജിഷ്ണുവിന്റെ തലയ്ക്ക് കൊണ്ടത്.

മറ്റുള്ളവർ ട്രാവലറിൽ കയറി രക്ഷപ്പെട്ടു. രണ്ട് ബോംബാണ് എറിഞ്ഞത്. രണ്ടാമത്തെ ബോംബാണ് പൊട്ടിയത്. പൊട്ടാത്ത ബോംബും എട്ടു ഏറുപടക്കവും സമീപത്തുനിന്ന് കണ്ടെത്തി. പ്രതികൾക്കുവേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. ഏതാനുംപേർ കസ്റ്റഡിയിലാണ്. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി.മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഏച്ചൂർ സ്വദേശി ബാലക്കണ്ടി മോഹനന്റെയും ശ്യാമളയുടെയും മകനാണ് കെട്ടിട നിർമ്മാണത്തൊഴിലാളിയായ ജിഷ്ണു. സഹോദരൻ: മേഖുൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (2 hours ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (2 hours ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (2 hours ago)

ജീവനക്കാരന്‍ കുടുങ്ങിയത് സിസിടിവിയില്‍  (3 hours ago)

നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി  (3 hours ago)

ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കാന്തപുരം ഇടപെടുന്നത്  (4 hours ago)

കെഎസ്ആര്‍ടിസിയിലെ വിവാദ സസ്‌പെന്‍ഷന്‍: ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍  (4 hours ago)

യുവതിയുള്‍പ്പെടെ നാല് പേര്‍ 114 ഗ്രാം എംഡിഎംഎയുമായി പിടിയില്‍  (5 hours ago)

ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ആസൂത്രിതം  (6 hours ago)

പാലക്കാട്ടും മലപ്പുറത്തും ആശുപത്രി സന്ദര്‍ശനത്തില്‍ മുന്നറിയിപ്പ്  (6 hours ago)

അഹമ്മദാബാദ് വിമാനപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഎഐബി പുറത്തിറക്കി  (6 hours ago)

യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷ  (7 hours ago)

കൂട്ടുകാരുമായി കുളത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു  (7 hours ago)

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുവാവ് ചെയ്തത്  (7 hours ago)

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (8 hours ago)

Malayali Vartha Recommends