Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അപ്രതീക്ഷിത നീക്കം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യത

14 FEBRUARY 2022 12:34 PM IST
മലയാളി വാര്‍ത്ത

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചിരുന്നു . കേസിൽ നടന് ജാമ്യം ലഭിച്ചെങ്കിലും ക്രൈം ബ്രാഞ്ച് കുറുക്കു മുറുക്കിയിരിക്കുകയാണ്...പരമാവധി തെളിവുകൾ ശേഖരിച്ച് മുന്നോട്ടു പോകുകയാണ് ക്രൈം ബ്രാഞ്ച്. കേസില്‍ ജാമ്യം ലഭിച്ചെങ്കിലും അന്വേഷണം തുടരുന്നുണ്ട്. ഏത് സമയവും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ തെളിവ് ലഭിച്ചുവെന്നും ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും, പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. പ്രോസിക്യൂഷൻ വാദങ്ങൾ ഭൂരിഭാഗവും തള്ളിയായിരുന്നു കോടതി വിധി. എന്നാൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യത കൂടുതലാണ് . അങ്ങനെ വന്നാൽ കേസ് നിഷ്പ്രഭമായി പോകും . കേസ്

ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് അടക്കമുള്ള പ്രതികളുടെ വാദം. വധ ഗൂഢാലോചന കേസിൽ ദിവസങ്ങൾക്ക് മുൻപാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. മതിയായ തെളിവില്ലെന്ന കോടതി നിരീക്ഷണം ഉന്നയിച്ചുകൊണ്ടാണ്, എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിക്കുന്നത്.

ഉദ്യോഗസ്ഥരിൽ ചിലർ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസെന്നും ദിലീപ് ആരോപിക്കുന്നു.കേസിൽ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്.

എന്നാൽ കഴിഞ്ഞ ദിവസം നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. അന്വേഷണോദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായി ജാമ്യമെടുക്കുന്നത് ഒഴിവാക്കാനാണ് കോടതിയിലെത്തിയത്. വൈകിട്ട് നാലിന് അഭിഭാഷകയ്ക്കൊപ്പം ജാമ്യത്തിന് ശ്രമിച്ചപ്പോൾ എന്തിനാണ് ഇവിടെ ഹാജരാകുന്നതെന്ന് കോടതി ചോദിച്ചു. തുടർന്ന് ദിലീപ് പുറത്തിറങ്ങി കാറിലിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ച വ്യവസ്ഥകൾ അഭിഭാഷക വിവരിച്ചു.

തുടർന്നാണ് ഹർജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചപ്പോഴാണ് ദിലീപ് തിരിച്ചെത്തിയത്.ഈ മാസം ഏഴിനാണ് ദിലീപ് ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവിൽ പറയുന്ന ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആൾജാമ്യവും പാസ്‌പോർട്ടും ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകി. വൈകിട്ട് 4.45ന് ആരംഭിച്ച നടപടിക്രമങ്ങൾ അഞ്ചരയോടെ പൂർത്തിയാക്കി സംഘം മടങ്ങി. മാധ്യമപ്രവർത്തകരോട് ദിലീപ് പ്രതികരിച്ചിരുന്നില്ല .

അതേസമയം ദിലീപിന് ജാമ്യം കിട്ടിയതില്‍ ഉത്തരവില്‍ കോടതികളെ മാത്രം വിമർശിക്കുന്നതില്‍ ഒരു അർത്ഥവും ഇല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട് . ഗൂഡാലോചന കേസിൽ അന്വേഷിക്കാനും തെളിവുകൾ കണ്ടെത്താനും വമ്പൻ ശ്രമായിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ അതിജീവിതിയ്ക്ക് ഒപ്പമാണ് നാം നിൽക്കേണ്ടത് എന്നതാണ് വസ്തുത. നടിക്ക് നീതി വാങ്ങിക്കൊടുക്കും എന്നെല്ലാം ആൾക്കാർ പറയുന്നുണ്ട് എന്നാൽ അത് വേണ്ടുന്ന രീതിയിൽ നടപ്പാക്കുന്നുണ്ടോയന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ എന്നതും ശ്രദ്ധേയമായ കാര്യമാണ്. ദിലീപില്‍ നിന്ന് അടുത്ത കാലം വരെ പണം കൈപ്പറ്റിയ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിൽ ഉള്ള ആധികാരിതയും സംശയത്തിന്റെ നിഴലിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (2 hours ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (2 hours ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (2 hours ago)

ജീവനക്കാരന്‍ കുടുങ്ങിയത് സിസിടിവിയില്‍  (3 hours ago)

നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി  (3 hours ago)

ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കാന്തപുരം ഇടപെടുന്നത്  (4 hours ago)

കെഎസ്ആര്‍ടിസിയിലെ വിവാദ സസ്‌പെന്‍ഷന്‍: ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍  (4 hours ago)

യുവതിയുള്‍പ്പെടെ നാല് പേര്‍ 114 ഗ്രാം എംഡിഎംഎയുമായി പിടിയില്‍  (5 hours ago)

ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ആസൂത്രിതം  (6 hours ago)

പാലക്കാട്ടും മലപ്പുറത്തും ആശുപത്രി സന്ദര്‍ശനത്തില്‍ മുന്നറിയിപ്പ്  (6 hours ago)

അഹമ്മദാബാദ് വിമാനപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഎഐബി പുറത്തിറക്കി  (6 hours ago)

യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷ  (7 hours ago)

കൂട്ടുകാരുമായി കുളത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു  (7 hours ago)

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുവാവ് ചെയ്തത്  (7 hours ago)

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (8 hours ago)

Malayali Vartha Recommends