Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിർഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്! ഇന്ന് എന്തും സംഭവിക്കാം...

14 FEBRUARY 2022 12:50 PM IST
മലയാളി വാര്‍ത്ത

ഗൂഡാലോചനകേസിൽ ഏറെ നാള്‍ നീണ്ട് നിന്ന വാദ-പ്രതിവാദങ്ങള്‍ക്ക് ശേഷം ഉപാധികളോടെയായിരുന്നു ദിലീപിന് കേസില്‍ ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറായത്. പാസ്‌പോർട്ടുകൾ കോടതിയിൽ സമർപ്പിക്കണം, ഒരുലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം എടുക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയവയായിരുന്നു ദിലീപിന്റെയും സംഘത്തിന്റേയും ജാമ്യ വ്യവസ്ഥകള്‍. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിർഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുകയാണെന്ന വാർത്തകൾ പുറത്ത് വരുകയാണ്. ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവാനാണ് നിർദേശം. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നാദിർഷ.

ഗൂഢാലോചന കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിച്ച വാർത്തയോട് പ്രതികരിച്ച് നാദിർഷ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. 'ദൈവം വലിയവനാണ്' എന്നായിരുന്നു നാദിർഷ ഫെയ്സ്ബുക്കിൽ കുറിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള ആറുപ്രതികൾക്കാണ് തിങ്കളാഴ്ച ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു നാദിർഷയുടെ പ്രതികരണം. നാദിർഷ സംവിധാന ചെയ്ത കേശു ഈ വീടിന്റെ നാഥനായിരുന്നു ദിലീപിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ ചിത്രീകരണ സമയത്തും മറ്റും കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ചർച്ചകള്‍ നടന്നിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങള്‍ നാദിർഷയില്‍ നിന്നും ചോദിച്ച് മനസ്സിലാക്കുക എന്ന ഉദ്ദേശം കൂടിയാണ് ക്രൈംബ്രാഞ്ച് മുന്നോട്ട് വെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ നാദിർഷ നാട്ടിലില്ലായിരുന്നു. വിദേശത്ത് ആയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. ഇതേ തുടർന്ന് നോട്ടീസ് അദ്ദേഹത്തിന്റെ വീട്ടില്‍ കൈമാറിയെന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്. നാദിർഷയ്ക്ക് ഒപ്പം തന്നെ കാർമല്‍ ഗ്രൂപ്പിന്റെ ഭാരവാഹികളില്‍പ്പെട്ട മറ്റൊരാളോടും ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നേരത്തേയും നാദിർഷയെ ചോദ്യം ചെയ്തിരുന്നു.

ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസങ്ങളില്‍ തന്നെയായിരുന്നു നേരത്തെ നാദിർഷയേയും ചോദ്യം ചെയ്തിരുന്നത്. അന്ന് നാദിർഷയുടേയും അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്ന രീതിയിലൊക്കെ വലിയ അഭ്യൂഹങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നാദിർഷയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ദിലീപ് പ്രതിയായ പുതിയ കേസില്‍ നാദിർഷയ്ക്ക് ഏതെങ്കിലും തരത്തിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ദിലീപുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളെന്ന നിലയില്‍ നാദിർഷയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചിരിക്കുന്നത്. ഇന്ന് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവണമെന്നാണ് നാദിർഷയ്ക്ക് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ചോദ്യം ചെയ്യലിനായി നാദിർഷ എത്തുമെന്ന കാര്യത്തിന് ഇതുവരെ ഒരു ഉറപ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. നാദിർഷ എത്തിയില്ലെങ്കില്‍ അടുത്ത നടപടി ക്രമത്തിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (2 hours ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (2 hours ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (2 hours ago)

ജീവനക്കാരന്‍ കുടുങ്ങിയത് സിസിടിവിയില്‍  (2 hours ago)

നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി  (3 hours ago)

ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കാന്തപുരം ഇടപെടുന്നത്  (4 hours ago)

കെഎസ്ആര്‍ടിസിയിലെ വിവാദ സസ്‌പെന്‍ഷന്‍: ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍  (4 hours ago)

യുവതിയുള്‍പ്പെടെ നാല് പേര്‍ 114 ഗ്രാം എംഡിഎംഎയുമായി പിടിയില്‍  (4 hours ago)

ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ആസൂത്രിതം  (6 hours ago)

പാലക്കാട്ടും മലപ്പുറത്തും ആശുപത്രി സന്ദര്‍ശനത്തില്‍ മുന്നറിയിപ്പ്  (6 hours ago)

അഹമ്മദാബാദ് വിമാനപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഎഐബി പുറത്തിറക്കി  (6 hours ago)

യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷ  (6 hours ago)

കൂട്ടുകാരുമായി കുളത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു  (7 hours ago)

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുവാവ് ചെയ്തത്  (7 hours ago)

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (8 hours ago)

Malayali Vartha Recommends