അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതെ മുങ്ങി റോയ് വയലാട്ട്! നമ്പര്‍18 ഹോട്ടലിലെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് അഞ്ചലിക്കും റോയ് വയലാട്ടിനുമെതിരെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശക്തമായ തെളിവുണ്ടെന്ന് പോലീസ്!

കഴിഞ്ഞ ദിവസമാണ് നമ്പര്‍18 ഹോട്ടലിലെ ലൈംഗിക പീഡന പരാതി ഉയർന്ന വന്നത്. എന്നാൽ തന്നെ കുടുക്കിയതാണെന്ന പരാമർശവുമായി അഞ്ചലി രംഗത്ത് വന്നിരുന്നു. എന്നാലിപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് അഞ്ചലിക്കും റോയ് വയലാട്ടിനുമെതിരെ ശക്തമായ തെളിവുണ്ടെന്ന് പോലീസ്. കൊച്ചി ഡിസിപി വി.യു കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്.
കേസില്‍ മറ്റ് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മറ്റാരും പരാതി നല്‍കിയിട്ടില്ല. റോയ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്തതില്‍ കോടതിയെ സമീപിക്കും. അന്വേഷണം നല്ല നിലയിലാണ് മുന്നോട്ടുപോകുന്നതെന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഡിസിപി പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരാണ് പരാതി നല്‍കിയത്.
ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് റോയിക്കും സഹായി അഞ്ജലിക്കുമെതിരേ ശാസ്ത്രീയമായ തെളിവുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചത്. മോഡലുകളുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ബന്ധുക്കളുട ആവശ്യത്തെ എതിര്‍ക്കില്ലെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha