മലയാളത്തിൽ തിളങ്ങുന്ന സീരിയൽ നടന്മാർ നമ്പര്‍18 ഹോട്ടലിൽ! ആ സ്ത്രീ മകളെയും കൊണ്ടെത്തിയത് സ്വമേധയാ! രഹസ്യം പൊട്ടിച്ച് അഞ്ജലി.. തുറന്ന് പറച്ചിലിൽ ഇനി ആരൊക്കെ പെടും... ന്യായീകരിച്ച് വീണ്ടും അഞ്ജലി

കഴിഞ്ഞ ദിവസമാണ് നമ്പര്‍18 ഹോട്ടലിലെ ലൈംഗിക പീഡന പരാതി ഉയർന്ന വന്നത്. എന്നാൽ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പ്രതി അഞ്ജലി റീമ ദേവ്. തനിക്കെതിരെയുള്ള പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് പരാതിക്കാരി സ്വമേധയാ മകളേയും കൂട്ടി പബ്ബിലെത്തിയതാണെന്നും, സീരിയൽ നടന്മാർ അടക്കം ഉണ്ടായിരുന്നെന്നും അവർ വ്യക്തമാക്കി. അവിടെ പീഡനം നടന്നിട്ടില്ലെന്നും അഞ്ജലി കൂട്ടിച്ചേർത്തു. ഹോട്ടലുടമ റോയ് വയലാട്ടിനെ തനിക്കറിയില്ലെന്നും, തന്റെ ജീവിതമാണ് ഇപ്പോൾ നശിപ്പിക്കപ്പെടുന്നതെന്നും അഞ്ജലി പറയുന്നു.
തനിക്കെതിരെ ആരോപണമുന്നയിച്ചത് തന്റെ കമ്പനിയിലെ സ്റ്റാഫ് ആയിരുന്ന സ്ത്രീയാണ്. കമ്പനിയിലെ ചെക്ക് ലീഫുകൾ കാണാത്തതിനെ തുടർന്ന് അവരുമായി തർക്കമുണ്ടായിരുന്നുവെന്നും അവരെ അവിടെനിന്ന് പുറത്താക്കിയതാണെന്നും യുവതി വ്യക്തമാക്കി. പണം കടം വാങ്ങിയതിന് പറഞ്ഞുറപ്പിച്ചതിലധികം പണവും പലിശയും വട്ടിപ്പലിശക്കാരിയായ പരാതിക്കാരി തന്നോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടർന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അഞ്ജലി ആരോപിച്ചു. ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽവച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും മകളുടെയും പരാതി. മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു സംഭവം നടന്നത് എന്നാണ് പരാതി.
എന്നാൽ കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് അഞ്ചലിക്കും റോയ് വയലാട്ടിനുമെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പോലീസ് അറിയിച്ചത്. കൊച്ചി ഡിസിപി വി.യു കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ മറ്റ് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മറ്റാരും പരാതി നല്‍കിയിട്ടില്ല. റോയ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്തതില്‍ കോടതിയെ സമീപിക്കും.
അന്വേഷണം നല്ല നിലയിലാണ് മുന്നോട്ടുപോകുന്നതെന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഡിസിപി പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരാണ് പരാതി നല്‍കിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് റോയിക്കും സഹായി അഞ്ജലിക്കുമെതിരേ ശാസ്ത്രീയമായ തെളിവുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചത്. മോഡലുകളുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ബന്ധുക്കളുട ആവശ്യത്തെ എതിര്‍ക്കില്ലെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























